കണ്ണൂര്‍: കേന്ദ്ര ഫണ്ട് അടക്കമുള്ള ക്ഷേമ പെന്‍ഷനുകള്‍ പാര്‍ട്ടി ഫണ്ടാക്കി മാറ്റിക്കൊണ്ട് അശരണരെ കൊള്ളയടിക്കുന്ന സിപിഎം നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. വിധവ, വികലാംഗ, വാര്‍ധക്യ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ചുകൊണ്ട് 50 രൂപ കമ്മീഷനായി പറ്റുകയും അതിനു പുറമേ പാര്‍ട്ടി ഫണ്ടിലേക്ക് വലിയ തുക ഏഴുതിവാങ്ങുകയും ചെയ്തുകൊണ്ട് പാവങ്ങളെ സിപിഎം ‘ശരിയാക്കുകയാ’ണെന്ന് സത്യപ്രകാശ് പ്രസ്താവിച്ചു.
















