ന്യൂദല്‍ഹി: ഫാനില്‍ തൂങ്ങി നിന്ന അമ്മയുടെ മൃതശരീരത്തിന് താഴെയായിരുന്നു ഒന്നരവയസ്സുള്ള ആ കുഞ്ഞ്. രണ്ട് ദിവസത്തിന് ശേഷം പോലീസെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ വിട്ടുതുടങ്ങിയിരുന്നു. നോര്‍ത്ത് ദല്‍ഹിയിലാണ് ദാരുണമായ സംഭവം. കുഞ്ഞ് സുഖം പ്രാപിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ദീപയെന്ന സ്ത്രീയാണ് തൂങ്ങിമരിച്ചത്. പലതവണ വിളിച്ചിട്ടും ഫോണില്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരിയാണ് ആദ്യം വീട്ടിലെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പരിസരത്ത് ദര്‍ഗന്ധവുമുണ്ടായി. ഇതേ തുടര്‍ന്ന് വിവരം പോലീസിലറിയിച്ചു. പോലീസ് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹത്തിന് താഴെ തറയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. നാല് മാസത്തോളമായി ദീപ ഒറ്റക്കാണ് താമസിക്കുന്നത്. ഭര്‍ത്താവിനെതിരെ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചതിന് പരാതി നല്‍കിയിട്ടുണ്ട്. ദീപ മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
















