ബീജിങ്: കാലാവസ്ഥ സംബന്ധിച്ച പാരീസ് കരാറിന് അമേരിക്കയും ചൈനയും സംയുക്തമായി അംഗീകാരം നല്‍കി.
യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങും സംയുക്ത കരാര്‍ പ്രഖ്യാപിച്ചത്.
സംയുക്ത പ്രഖ്യാപനം മറ്റ് രാഷ്‌ട്രങ്ങള്‍ക്കും ഔദ്യോഗികമായി ഇതില്‍ ചേരാന്‍ പ്രചോദനമാകുമെന്ന് ഒബാമയുടെ ഉപദേശകന്‍ ബ്രിയാന്‍ ഡീസ് പറഞ്ഞു. ഭാരതം നേരത്തെ തന്നെ കരാരില്‍ ഒപ്പുവെച്ചിരുന്നു.
















