പുന്നപ്ര: അദ്ധ്യാപക ദിനത്തില്‍ പുന്നപ്ര ഗവ. ജെബി സ്‌കൂളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളായി മാറും. വിരമിച്ച അദ്ധ്യാപരുടേയും സ്‌കൂളിലെ കുട്ടികളുടെയും ക്ലാസ്സുകള്‍ക്ക് മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരും അനുസരണയോടെ കാതോര്‍ക്കും. പുന്നപ്ര ഗവ ജെബിസ്‌കൂളിലാണ് ഇത്തവണ അദ്ധ്യാപക ദിനം വളരെ വ്യത്യസ്തമായി ആഘോഷിക്കുന്നത്. സ്‌കൂള്‍ അസംബ്ലിയും അദ്ധ്യാപകര്‍ തന്നെയാണ് നടത്തുന്നത്. സ്‌കൂളില്‍ നിന്ന് വിരമിച്ച പത്ത് അദ്ധ്യാപകരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യുമെന്ന് സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. ദിലീപ്കുമാറും, എച്ച.എം.എന്‍ വിജയകുമാരിയും അറിയിച്ചു.
















