Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവപൂജിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 07:36 pm IST
inSamskriti

ഭാരതം അനാദികാലംമുതല്‍ðഅനേകം ഗുരുക്കന്മാര്‍ക്ക് ജന്മം നല്കിയിരുന്നു. ഗുരുശിഷ്യബന്ധം എന്ന അനന്യമായ ആത്മീയ സംവിധാനത്തിലാണ് ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും നിലനില്‍ക്കുന്നത്. ലോകത്തിലെ മറ്റുരാജ്യങ്ങളില്‍ നിന്നും ഭാരതത്തെ വേറിട്ടുനിര്‍ത്തുന്നതും ഈ ഒരു പാരമ്പര്യമാണ്. സപ്തര്‍ഷികളിലും മനുക്കളിലും തുടങ്ങുന്ന ആര്‍ഷപരമ്പരയിലെ കണ്ണിയായി ഈ കലിയുഗത്തില്‍ ഭാരതത്തിലവതരിച്ച മഹാഗുരുവാണ് നവജ്യോതി ശ്രീകരുണാകരഗുരു, എന്ന ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകാചാര്യന്‍.

കേരളത്തിന്റെആത്മീയ ബൗദ്ധികമണ്ഡലത്തിലെ തിളങ്ങുന്ന പേരാണ് ഗുരുവിന്റേത്. ഒ.വി. വിജയന്‍, കെ.ആര്‍. നാരായണന്‍ തുടങ്ങിയവര്‍ പ്രശസ്ത ശിഷ്യന്മാരാണ്. ഗുരുവിനെ സമകാലിക പൊതുസമൂഹത്തില്‍ കൂടുതല്‍  പരിചിതനാക്കിയത് ഇവരൊക്കെയാണ്. എന്നിരുന്നാലും ഗുരുവിന്റെ ആത്മീയ ഔന്നത്യവും ഗുരുമുന്നോട്ടുവച്ച നൂതനമായ ആശയവും തിരിച്ചറിഞ്ഞവര്‍ വളരെ കുറവായിരുന്നു.

1927 സെപ്റ്റംബര്‍ ~ഒന്നിന് (1103 ചിങ്ങത്തിലെ ചോതി നാള്‍) ചേര്‍ത്തലയ്‌ക്കടുത്ത് ചന്ദിരൂരിലാണ് നവജ്യോതി ശ്രീകരുണാകരഗുരു പിറന്നത്. ചിറ്റേക്കാട്ട്‌വീട്ടില്‍ðഗോവിന്ദനും, കാര്‍ത്ത്യായനിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ഒന്‍പതാം വയസില്‍ðപിതാവിനെ നഷ്ടപ്പെട്ടു. അമ്മയെ രണ്ടാമതുവിവാഹംകഴിപ്പിച്ചതിനെ തുടര്‍ന്ന് പതിനാല്‌വയസുവരെ ചെറിയച്ഛനൊപ്പമായിരുന്നു താമസം. അതിനുശേഷം വീടുവിട്ടിറങ്ങി. ആശ്രമത്തില്‍ðചേരാന്‍ മോഹിച്ച് ആലുവ ആഗമാനന്ദാശ്രമത്തിയെങ്കിലും അവിടെ കുട്ടികളെ താമസിപ്പിക്കാത്തതിനാല്‍ðമടങ്ങിപ്പോന്നു.

പിന്നീട് ശിവഗിരിയുടെ ശാഖയായ ആലുവ അദ്വൈതാശ്രമത്തിലെത്തി. അവിടെയും ശിവഗിരിയിലുമായി ആശ്രമജീവിതം നയിച്ചു.

ശിവഗിരിവാസത്തിനൊടുവില്‍ ആത്മഗുരുവായ പഠാണിസ്വാമികള്‍ എന്ന ഖുറേഷ്യ ഫക്കീര്‍സ്വാമികളെകണ്ടു. ഇത ആത്മീയ അനുഭൂതിയുടെവഴിതുറന്നു. അദ്ദേഹത്തോടൊപ്പം നീണ്ടകാലത്തെ അവധൂതവൃത്തിക്കുശേഷമാണ് 1964ല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഗുരുസ്ഥാപിച്ചത്. പിന്നീട് 1999 മെയ് 6 ന് ആദിസങ്കല്പത്തില്‍ ലയിക്കുന്നതുവരെയുള്ള കാലഘട്ടം ഭാരതീയ സനാതന ആത്മീയപൈതൃകത്തിന്റെ വീണ്ടെടുക്കലിന് വേണ്ടിയുള്ള സമാനതകളില്ലാത്ത കര്‍മ്മസപര്യയാണ്ഗുരു നിര്‍വഹിച്ചത്.

ആത്മീയവഴികളിലെ നെല്ലും പതിരും വേര്‍തിരിച്ച്കണ്ടെത്തി മാനവചരിത്രത്തിന്റെ നീണ്ടപാതയിലെ ചതിക്കുഴികളെക്കുറിച്ച് അറിവ് പകര്‍ന്ന ഗുരു, ഭാരതസംസ്‌കാരത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചംവീശി. ആത്മീയതയി നാം കൊണ്ടാടുന്ന കഥകളും കളികളും യാഥാര്‍ത്ഥ്യവുമായി അധികം ബന്ധമില്ലാത്തതാണെന്ന് ഗുരുതിരിച്ചറിഞ്ഞു. യുഗാന്തരങ്ങളായി മാനവരാശിയെ ചൂഴ്ന്നു നിന്ന കര്‍മ്മദോഷങ്ങളുടെ തിരുത്തിനായി ഈ കലിയുഗത്തില്‍ തന്നെ 2444 മഹാത്മാക്കള്‍ യുഗധര്‍മ്മപ്രചാരകരായിവന്നുവെങ്കിലും കാലത്തിന്റെ തിരിച്ചറിവ് നല്കിയ അവരെ മാനിക്കുന്നതിലും അവരുടെ ഉത്‌ബോധനങ്ങള്‍ ശ്രവിക്കുന്നതിലും മനുഷ്യവംശം പരാജയപ്പെട്ടതായി ഗുരുവെളിപ്പെടുത്തി.

പകരം അത്ഭുതകഥകളുടെ രൂപക്കൂടുകളില്‍ വിഗ്രഹങ്ങളായി അവരെ പ്രതിഷ്ഠിക്കു ന്നതിനായിരുന്നു ഏവരും ശ്രമിച്ചത്. ശ്രീകൃഷ്ണ പരമാത്മാവ് തുടങ്ങി ശ്രീബുദ്ധന്‍, യേശുദേവന്‍, നബി തിരുമേനി തുടങ്ങി ശ്രീനാരായണഗുരുവരെയുള്ള മഹാത്മാക്കള്‍ക്ക് ഈ ദുര്യോഗം അനുഭവിക്കേണ്ടിവന്ന കാര്യം ഗുരു ചൂണ്ടിക്കാട്ടി.

ആത്മീയവഴിയില്‍ നാം അറിയാത്ത രഹസ്യങ്ങള്‍ പലതും ഒളിഞ്ഞിരിപ്പുണ്ട്. അവയുടെ ആന്തരാര്‍ത്ഥങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ ജ്ഞാനിയായ ഗുരുവിന്റെ സഹായം കൂടിയേതീരൂ. പൂര്‍ണ്ണനായ ഗുരുവുംശിഷ്യനും ചേര്‍ന്ന് നിവര്‍ത്തിച്ചെടുക്കേണ്ടതാണ് ്ആത്മീയവും ഭൗതികവുമായ കര്‍മ്മപൂര്‍ണ്ണത.

ഭാരതത്തിന്റെ സനാതനമായ ഈ പാരമ്പര്യം ചരിത്രവഴികളില്‍ നമുക്ക് കൈമോശംവരുകയുണ്ടായി. അവയുടെ യഥാതഥമായ വീണ്ടെടുപ്പുകളിലൂടെ കലിയുഗധര്‍മ്മനീതി എന്തെന്ന് വെളിപ്പെടുത്തുകയും ജാതിമതഭേദങ്ങളില്ലാതെ ഏവരെയും അതിലേക്കു നയിക്കുകയുമാണ് നവ ജ്യോതി ശ്രീകരുണാകരഗുരുതന്റെ ദൗത്യമായി ഏറ്റെടുത്തത്. ഇതിലേക്കായി ഗുരുസ്ഥാപിച്ച ശാന്തിഗിരി ആശ്രമം, മതാതീതമായ ആത്മീയത ഉദ്‌ഘോഷിച്ചുകൊണ്ട് ഭാരതത്തിന്റെ ആത്മീയനഭസില്‍ തികച്ചുംവേറിട്ടു നില്ക്കുന്നു.

ആത്മീയതയുടെ അടിസ്ഥാനം ഗുരുശിഷ്യബന്ധമാണ്. യുഗാന്തരങ്ങളുടെ കര്‍മ്മകാണ്ഡങ്ങളും നന്മതിന്മകളും പാപപുണ്യങ്ങളും കണ്ടറിഞ്ഞ് തിരുത്തുന്നതിനും കാലധര്‍മ്മങ്ങളുടെ പൂര്‍ത്തീകരണത്തിനും ഗുരുവുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമെ സാധിക്കുകയുള്ളൂ. ഗുരു ശിഷ്യബന്ധത്തിന്റെ വീണ്ടെടുപ്പിലൂടെമാത്രമെ ഭാരതവും ഉലകംതന്നെയും മോചന പ്രാപതി കൈവരിക്കൂ എന്നാണ ്ഗുരുഅറിയിച്ചത്. അനുഭവമില്ലാത്ത ആത്മീയവഴികള്‍ കേവലം ക്ഷണികങ്ങളാണ്. വിദ്യയുടെയും ധനത്തിന്റെയും പ്രഭുത്വത്തിന്റെയും പളപളപ്പില്‍ മിന്നിത്തിളങ്ങാനാവാതെ ആത്മീയ ഉള്‍ക്കാഴ്ച അവിടെ നിന്നും ലഭിക്കുകയില്ല.

ആത്മീയവഴികള്‍ ശിഷ്യര്‍ക്കു തെളിച്ചു നല്‌കേണ്ടത് ഗുരുവാണ്. ഗുരു എന്ന അഭിധാനത്തിന്റെ വ്യാപ്തി വളരെവലുതാണ്. ഇന്ന് അദ്ധ്യാപകനും പരിശീലകനുമെല്ലാം ഗുരുവായി അറിയപ്പെടുന്നു. എന്നാല്‍ ആത്മലാഭത്തിനുള്ള കര്‍മങ്ങള്‍ ചെയ്യുന്ന ഐശ്വര്യ കര്‍മ്മ കര്‍ത്താവ് മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഗുരു. അങ്ങനെയുള്ള ഒരു ഗുരുവിനു മാത്രമെ തന്റെ ശിഷ്യരുടെ കര്‍മ്മ ധര്‍മ്മങ്ങളെ തിരുത്തി അവരെ നേര്‍വഴിക്കു നയിക്കാന്‍ സാധിക്കുകയുള്ളൂ. നവജ്യോതി ശ്രീകരുണാകരഗുരു കാണിച്ചുതന്ന വഴിയും ഇതുതന്നെയാണ്. ഈ ലക്ഷ്യപ്രാപ്തിക്കായുള്ള ത്യാഗജീവിതമായിരുന്നു 72 സംവത്സരക്കാലം നീണ്ടുനിന്ന ഗുരുവിന്റെ കര്‍മ്മകാണ്ഡം.

ഗുരുവിന്റെ ആദിസങ്കല്‍പ ലയനത്തിനുശേഷം ഗുരുശിഷ്യ പാരസ്പര്യത്തിന്റെ വിളംബരമായി ഗുരുവിന്റെ ശിഷ്യ പൂജിതശാന്തിഗിരി ആശ്രമത്തിന്റെ ഗുരുസ്ഥാനീയയായുള്ള ദൈവനിയോഗംഏറ്റെടുത്തു. 2001 ഫെബ്രുവരി 22 നായിരുന്നുഅത്.

വിശ്വഗുരുസ്ഥാനത്തിലേക്കുള്ള ഭാരതത്തിന്റെപ്രയാണത്തിന് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആശയങ്ങളും ആദര്‍ശങ്ങളും നമ്മുക്ക് പ്രകാശമായിമാറുമെന്നതില്‍ സംശയമില്ല.

 

 

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.