Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണവികാരത്തിന്റെ ഓര്‍മ്മ മനസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 07:32 pm IST
in Samskriti

വീണ്ടും നമ്മുടെ മുമ്പിലേക്ക് വിരുന്നുവരുന്നു ഓണം. അത്തം പത്തോണമല്ല; ഇത്തവണ 11 ഓണം. ഇന്ന് അത്തത്തോടെ പൂവിളി ഉയരുകയായി. ഓര്‍മ്മകളുടെ ഊയലാട്ടമാണ് നമുക്ക് ഓണം പകര്‍ന്നു തരുന്നത്. എല്ലാ ഉത്സവങ്ങളിലും ഇഴുകിച്ചേര്‍ന്നു കിടക്കുന്ന വികാരം തന്നെയാണ് ഓണത്തിലുമുള്ളത്. എന്നാല്‍ അതിനെക്കാള്‍ കൂടുതലായി ഒരുപാട് അനുഭൂതികള്‍ നമുക്കുണ്ടാവുന്നുണ്ട്. ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആഹ്ലാദ ദായകമായ ഒരന്തരീക്ഷം രൂപപ്പെടുകയായി. എന്താണ് വാസ്തവത്തില്‍ ഓണം നമുക്കു തരുന്നത്? എന്തിലേക്കാണ് ഓണം നമ്മെ കൈപിടിച്ചുകൊണ്ടുപോവുന്നത്? ഇതിനെക്കുറിച്ചൊക്കെ ഒരു നിമിഷം ഓര്‍ക്കുമ്പോള്‍തന്നെ മനസ്സ് എത്രമാത്രം തരളിതമാവുമെന്നറിയുമോ. എന്തൊരു അവാച്യമായ അന്തരീക്ഷത്തിലേക്കാണ് നാം പൊടുന്നനെ ഉയര്‍ന്നുപൊങ്ങുന്നത്. മറ്റ് ഉത്സവങ്ങള്‍ക്കൊന്നും ഇല്ലാത്ത വര്‍ണ്ണാഭമായ ഒരു മുഖപ്പ് ഓണത്തിനുണ്ട്. ഓരോ ദിനവും ഓണമായെങ്കില്‍ എന്ന് നാം അറിയാതെ പ്രാര്‍ത്ഥിച്ചുപോവുന്നതും അതുകൊണ്ടാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

കള്ളവും ചതിയുമില്ലാത്ത, ചെറിയവനെന്നും വലിയവനെന്നും ഇല്ലാത്ത, തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ഇല്ലാത്ത ഒരു കാലം. ആ കാലത്തിന്റെ അനുഭൂതിജന്യമായ ഭാവപ്പകര്‍ച്ചയിലേക്കാണ് നാം പതിയെ നടന്നു പോകുന്നത്. ഇന്നിപ്പോള്‍ അമ്പതും അറുപതും കഴിഞ്ഞവര്‍ക്കുവരെ ഓണക്കാലത്ത് എന്തൊക്കെയുണ്ടായിരുന്നു എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഊര്‍ജപ്രവാഹത്താല്‍ അവര്‍ പുളകിതരാവും. ഓണത്തിനു മാസങ്ങള്‍ക്കു മൂമ്പെയുള്ള ഒരുക്കം. വീട്ടില്‍ നിന്ന് ജോലിക്കും മറ്റുമായി പുറത്തുപോയവര്‍ വരാനുള്ള ദിവസം, പല പുതിയ വസ്തുവകകളും ശേഖരിച്ചുവെക്കാനുള്ള വേള എന്നുതുടങ്ങി എന്തിലും പുതുമ മണക്കുന്ന, പുതുമ നിറയുന്ന വേള. എങ്ങനെയെങ്കിലും സ്‌കൂള്‍ പൂട്ടാന്‍ തത്രപ്പെടുമ്പോള്‍ ഓണം ഇടവഴിയിലും മതിലോരങ്ങളിലും വഴിയോരങ്ങളിലും നിന്ന് നമ്മെ മാടിവിളിക്കുമായിരുന്നു. അത്തം മുതല്‍ പൂവിറുക്കാനുള്ള ഉത്സാഹം. പൂക്കള്‍ ശേഖരിക്കുമ്പോള്‍ കൂട്ടായിപ്പാടുന്ന പാട്ടുകള്‍. പിന്നെ പൂക്കളമൊരുക്കല്‍. ഇങ്ങനെ പലപല സംഭവഗതികളിലൂടെ, സൂചനകളിലൂടെ ഓണം നമ്മെ വാരിപ്പുണരാന്‍ കാത്തു നില്‍ക്കുമായിരുന്നു. നഗരവും നാട്ടിന്‍പുറവും ഇക്കാര്യത്തില്‍ ഏതാണ്ടൊരേ വികാരം പകുത്തുവെച്ചു, പങ്കുവെച്ചു.

ഓണത്തിന്റെ സുഖദമായ ആ മുഖത്തിന് ഇപ്പോള്‍ മങ്ങലേറ്റിട്ടില്ലേ? സ്വയമൊന്നു ചിന്തിച്ചുനോക്കൂ. എല്ലാവരിലും ആഹ്ലാദാനുഭൂതികള്‍ നിറച്ചുകൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട ഓണത്തിന്റെ രീതിവിന്യാസങ്ങളില്‍ അഭിമാനിക്കത്തക്കതായി എന്തെങ്കിലുമുണ്ടോ ? പ്രതീക്ഷാഭരിതമായ സന്ദേശവുമായി എല്ലാ ആണ്ടിലും വന്നെത്തിയിരുന്ന പൊന്നോണത്തിന് എന്താണ് സംഭവിച്ചത്? ഈ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരങ്ങള്‍ അനവധിയുണ്ടാകുമെന്ന് ആര്‍ക്കും അറിയാം. ആ ഉത്തരങ്ങളിലൊക്കെ സ്വാര്‍ത്ഥതയുടെ ചെളി മണക്കുന്ന നിശ്വാസങ്ങളുണ്ട്. അന്യനെ സ്വന്തമെന്നു കരുതിപ്പോരുന്ന വിശ്വാസപ്രമാണങ്ങളെയൊക്കെ തട്ടിത്തകര്‍ത്തിരിക്കുന്നു.

പ്രകൃതിയും മനുഷ്യരും ഒന്നെന്ന വികാരത്തിന്റെ പ്രൗഢോജ്വലമായ പൂമുഖം വികൃതമാക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെയോ ഇതിലധികമോ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ? വിവരസാങ്കേതികതയുള്‍പ്പെടെയുള്ള പുരോഗതി റോക്കറ്റ് വേഗത്തില്‍ ആവേശം കൊള്ളുന്ന നമ്മള്‍ പ്രകൃതിയുടെ വരദാനങ്ങളെപ്പറ്റി പാടേ മറന്നുപോകുന്നു. അല്ലെങ്കില്‍ ആ പഴമയില്‍ തുടിച്ചിരുന്നതൊക്കെ പ്രാകൃതമായ എന്തൊക്കെയോ വികാര വിക്ഷോഭങ്ങളായി വിലയിരുത്തുന്നു. നന്മ പൂത്തിരുന്ന വഴികളൊക്കെ വിവരമില്ലാത്തവരുടെ വഴിയമ്പലങ്ങളായിരുന്നുവെന്ന് വ്യാഖ്യാനിക്കുന്നു. ഇത്തരം വിശകലനങ്ങളിലും വ്യാഖ്യാനങ്ങളിലും വിശ്വസിക്കുന്ന പുതു തലമുറകള്‍ക്ക് പൈതൃക ധന്യമായ വാതിലുകളെക്കുറിച്ച് ബോധമില്ലാതാവുന്നു. മനുഷ്യ ജീവിതം എന്തിനെന്ന സ്വയം ചോദ്യത്തിന് അവര്‍ തയാറാവുന്നില്ല.

കിട്ടിയ ജീവിതം എങ്ങനെയെങ്കിലും അടിച്ചുപൊളിക്കുക എന്ന ന്യൂജന്‍ തിയറിയിലാണ് അവര്‍ അഭിരമിക്കുന്നത്. അതുകൊണ്ടു തന്നെ അപരനെ സ്‌നേഹിക്കാനല്ല കഴുത്തറക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. ഈ ലോകത്തില്‍ കിട്ടിയ നിസ്സാരമായ അവസരമാണ് ഈ ജീവിതമെന്നും അതിന്റെ പരിശുദ്ധിയും പാവനത്വവും കാത്തു സൂക്ഷിക്കണമെന്നും തോന്നുന്നില്ല. ആരെ നശിപ്പിച്ചിട്ടായാലും തനിക്ക് മുന്നേറണമെന്നും എല്ലാ സുഖസൗകര്യങ്ങളും തനിക്കുമാത്രം കൈമുതലാവണമെന്നും അവര്‍ ശഠിക്കുന്നു. ആ ശാഠ്യത്തിന്റെ വഴികളിലൊന്നും പക്ഷേ, മാനവികതയില്ല.

മനുഷ്യത്വത്തിന്റെ മഹാസന്ദേശം പകര്‍ന്നുകൊടുക്കുന്ന അവസരങ്ങളില്ല. എന്നാല്‍ നമുക്ക് നിരാശപ്പെടാനോ അസ്തപ്രജ്ഞരായി നില്‍ക്കാനോ ഉള്ള അവസരമല്ല ഇതെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അപഭ്രംശസമൂഹത്തെ ഒപ്പം കൂട്ടി വെളിച്ചത്തിന്റെ വഴിയിലേക്ക് അവരെ കൊണ്ടുവരണം. അതിന് ഓണം പോലെയുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്തണം. മാനവികതയും സ്‌നേഹവും കാരുണ്യവും അനുതാപവും ഒന്നിച്ചുചേര്‍ന്ന ഉത്സവം ഓണം പോലെ വേറെയില്ല. പ്രകൃതിയും പുരുഷനും ഏകോദര സോദരന്മാരെപ്പോലെ പരിലസിക്കുന്ന ഓണക്കാലപ്പൊലിമയിലേക്ക് സകലരേയും കൈപിടിച്ചുകൊണ്ടുപോവാം.

കര്‍ക്കടകത്തിന്റെ ദുര്‍ഘടങ്ങളൊക്കെ രാമായണ പാരായണത്തിലൂടെ കഴുകിയെടുക്കുമ്പോള്‍ അതാ പൂത്തിരികത്തിച്ച പുഞ്ചിരിയുമായി ഓണം നമ്മെ എതിരേല്‍ക്കുന്നു. സമഭാവനയും സൗഹാര്‍ദ്ദവും സൗഭ്രാത്രവും പൂക്കളമിടുന്ന മനസ്സുകളാവണം നമ്മുടേത്. സംഘര്‍ഷവും കൊലപാതകവും അക്രമങ്ങളും ഇല്ലാത്ത ഒരു കാലത്തിന്റെ ഹൃദയസ്പൃക്കായ ഉത്സവമാകണം ഓണം. അതിനായി കാണം വിറ്റും നമുക്ക് ഓണത്തിനായി കരുതിവെക്കാം; നമ്മുടെ മോഹങ്ങളത്രയും, നന്മകളത്രയും, സ്വപ്‌നങ്ങളത്രയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.