ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗ പ്രതിരോധത്തിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കണം. വീടിനകത്തും പുറത്തും കൊതുകുവളരാനുള്ള സാഹചര്യം ഒഴിവാക്കി ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തണം. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകിന്റെ പ്രജനന സ്ഥലം പൊട്ടിയ പാത്രങ്ങള്‍, മുട്ടത്തോട്, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന ജലമാണ്. വീടിന്റെ പരിസരത്ത് ഇത്തരം വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണം. വീടിന്റെ സണ്‍ഷെയ്ഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തരുത്. ശുദ്ധജല സംഭരണി, കുടിവെള്ളം സംഭരിച്ചു വയ്‌ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്ത രീതിയില്‍ സംരക്ഷിക്കണം. പനിയുണ്ടായാല്‍ സ്വയംചികിത്സ നടത്താതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടണം. ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി ചില സന്ദര്‍ഭങ്ങളില്‍ മാരകമാകാം. ഒരു പ്രാവശ്യം രോഗബാധിതരായവര്‍ക്ക് വീണ്ടും പിടിപെട്ടാല്‍ അത് മാരകമായേക്കാം.
















