കണ്ണൂര്‍: കേരളത്തില്‍ സാങ്കേതിക-മാനേജ്‌മെന്റ് മേഖലകളിലെ മനുഷ്യ വിഭവശേഷിയെ സംസ്ഥനത്തെ തൊഴില്‍ മേഖലയില്‍ നിലനിര്‍ത്തല്‍, മറുനാടന്‍ മലയാളികളുടെ പുനരധിവാസം എന്നീ വിഷയങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്‌റേറ്റിവ് മാനേജ്‌മെന്റ് ചര്‍ച്ച സംഘടിപ്പിച്ചു. എം.വി.ശശികുമാര്‍ അധ്യക്ഷതവഹിച്ചു. വി.എന്‍.ബാബു, ഡോ.എ.കെ.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഡോ.ബേബി നിരഞ്ജന്‍ രാജ് അര്‍സ് സ്വാഗതവും എ.ഈശ്വരന്‍ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി.
















