പയ്യാവൂര്‍: തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മദര്‍ തെരേസായുടെ തിരുശേഷിപ്പ് പ്രയാണവും വിശുദ്ധപദ പ്രഖ്യാപന സന്ദേശ റാലിയും ഇന്ന് കാസര്‍കോട് റീജിയണിലൂടെ കടന്നുപോകുന്നു. രാവിലെ 6.00 മണിക്ക് തളിപ്പറമ്പ് സെന്റ്.മേരീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന പര്യടനം 7.30 ന് പയ്യന്നൂര്‍, 10 മണിക്ക് കാഞ്ഞങ്ങാട്, 12 മണിക്ക് രാജപുരം, 1.30 ന് പനത്തടി, 3 മണിക്ക് മാലോം, 5.30 ന് വെള്ളരിക്കുണ്ട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതാണ്. വൈകുന്നേരം മുഴുവന്‍ സമയവും വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോനാ ദേവാലയത്തില്‍ തിരുശ്ശേഷിപ്പ് വണക്കത്തിനുവേണ്ടി ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 7.15 ന് തോമാപുരം സെന്റ്.തോമസ് ദേവാലയത്തില്‍ വി.കുര്‍ബാനയോടെ ആരംഭിക്കുന്ന തിരുശ്ശേഷിപ്പ് പ്രയാണം 10.30 ന് ചെറുപുഴ, 12 മണിക്ക് മേരിഗിരി, 2 മണിക്ക് ആലക്കോട്, 3 മണിക്ക് കരുവഞ്ചാല്‍, 3.45 ന് ചെമ്പന്തൊട്ടി, 5.15 ന് ചെമ്പേരി, 6.30 ന് പയ്യാവ്വൂര്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകും.
















