പയ്യാവൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് തലശ്ശേരി അതിരൂപത 2015-16 പ്രവര്‍ത്തനവര്‍ഷത്തെ മികച്ച ശാഖ-മേഖല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഒന്നാമത്തെ മേഖലയായി പെസക്കരി മേഖലയും മികച്ച ഒന്നാമത്തെ ശാഖയായി ചെടിക്കുളം ശാഖയും തെരഞ്ഞെടുക്കപ്പെട്ടു.മേഖലാതലത്തില്‍ നെല്ലിക്കാംപൊയില്‍ മേഖല രണ്ടാം സ്ഥാനവും, കുന്നോത്ത് മേഖല മൂന്നാംസ്ഥാനവും ശാഖാതലത്തില്‍ വാണിയപ്പാറ ശാഖ രണ്ടാം സ്ഥാനവും, തോമാപുരം ശാഖ മൂന്നാംസ്ഥാനവും നേടി.
















