തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ കെ.മനോജിന്റെ രണ്ടാം ബലിദാന വാര്‍ഷികത്തോടനുബന്ധിച്ച് സേവാഭാരതി തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രക്തദാനം നടത്തി. ജില്ലാ സഹകാര്യവാഹ് കെ.ശ്രീജേഷ് രക്തം നല്‍കിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് സഹകാര്യവാഹ് എസ്.രാജഗോപാല്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി.
















