കണ്ണൂര്‍: മണ്ണ്, മണല്‍ തുടങ്ങിയ വസ്തുക്കള്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ ടിപ്പര്‍ ലോറികള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കരുതെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഓള്‍ കേരള എര്‍ത്ത് മൂവേസ് അസോസിയേഷന്‍ സ്വാഗതംചെയ്തു. 2015ല്‍ ഭേദഗതി വരുത്തി മണ്ണിനെ ചെറുകിട ധാതുക്കളുടെ പട്ടികയില്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വാഹനങ്ങള്‍ കണ്ടുകെട്ടുന്ന നടപടിമൂലം കണ്ടുകെട്ടിയ വാഹനങ്ങള്‍ തുരുമ്പുപിടിച്ച് നശിക്കാതിരിക്കന്‍ അവ ഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കുന്ന തരത്തില്‍ നിയമം ഭേദഗതി വരുത്തണമെന്നും അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് കാടാച്ചറി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.കെ.മമ്മു അധ്യക്ഷത വഹിച്ചു. പാലോളി രമേശന്‍, എം.കെ.നിഷാന്ത്, ടി.ശ്രീജിത്ത്, എം.അജിത്ത് കുമാര്‍, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
















