കൊച്ചി: കമ്യൂണിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സിപിഎം ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ പൂക്കളം ഒരുക്കുന്നതിന് മുഖ്യമന്ത്രി വിലക്കേര്‍പ്പെടുത്തിയത് ന്യായീകരിക്കാവുന്നതല്ല.
കൊടിയേരി ബാലകൃഷ്ണനും പി. ജയരാജനും നടത്തിയ പ്രസ്താവന ബാലഗോകുലം സംസ്ഥാനത്ത് സംഘടിപ്പിച്ച ശോഭായാത്രയില്‍ വര്‍ധിച്ചുവരുന്ന ജനപങ്കാളിത്തത്തിലുള്ള ആശങ്കയാണ്. ഭഗവാന്‍ ക്ഷേത്രത്തില്‍ ഇരുന്നാല്‍ മതിയെന്നും ശ്രീകൃഷ്ണവേഷം കെട്ടിച്ച് തെരുവിലിറക്കുന്നത് ശരിയല്ലെന്നുമുള്ള ഇവരുടെ പ്രസ്താവന ആറ്റുകാല്‍ പൊങ്കാലയും പറയെടുപ്പ് മഹോത്‌സവവുമെല്ലാം ഇല്ലായ്‌മചെയ്യാനുള്ള നടപടിയുടെ ഭാഗമാണ്. ഇതിനെതിരെ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.
















