പിലാത്തറ: പാരമ്പര്യ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അപഹസിക്കുകയും പരമ്പരാഗത സംസ്‌കാരത്തെ തള്ളിപ്പറയുകയും ചെയ്യുന്ന രാഷ്‌ട്രീയ രീതികള്‍ അപലപനീയമാണെന്ന് യോഗക്ഷേമസഭ കൈതപ്രം ഉപസഭായോഗം അഭിപ്രായപ്പെട്ടു. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പോറലേല്‍പ്പിക്കുമ്പോള്‍ പ്രതികരിക്കുന്നവരെ ബ്രാഹ്മണമേധാവിത്വമെന്നും തമ്പുരാനിസമെന്നും പറഞ്ഞു വെല്ലുവിളിക്കുന്ന നേതാക്കളുടെ ശൈലി ദുഖകരമാണെന്നും യോഗം ചൂണ്ടാക്കാട്ടി. ടി.കെ.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എ.കെ.ശങ്കരന്‍, എം.പി.സുബ്രഹ്മണ്യന്‍ നമ്പൂതിരി, എ.കെ.ശങ്കരന്‍, എം.പി.സുബ്രഹ്മണ്യന്‍ നമ്പൂതിരി, വി.കെ.പ്രസാദ്, എം.പി.രത്മമണി, ടി.കെ.ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
















