പയ്യന്നര്‍: വിഘ്‌നേശ്വരസേവസമാജിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ അഞ്ചിനു നടക്കുന്ന സാര്‍വ്വജനീക ഗണേശോത്സവത്തിന് പയ്യന്നൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ ബ്രാഹ്മണസമൂഹ മഠത്തില്‍ രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രത്യേക പൂജകളും ഭജനയും നടക്കും. വൈകുന്നേരം 4 മണിക്ക് ബ്രാന്മണസമൂഹ മഠത്തില്‍ നിന്ന് നിമഞ്ജന രഥഘോഷയാത്ര ആരംഭിക്കും. നിരവധി നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടു കൂടി പയ്യന്നൂര്‍ നഗരപ്രദക്ഷിണം നടത്തി പെരുമ്പ പുഴയില്‍ നിമജ്ജനം നടത്തും. ഗണേശോത്സവത്തോടനുബന്ധിച്ച നടക്കുന്ന സാംസ്‌കാരിക സമ്മേളനം പി.കെ.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
















