കണ്ണൂര്‍: ചെസ് അക്കാദമിയും ചെസ് അസോസിയേഷന്‍ കണ്ണൂരും സംയുക്തമായി ദേശീയതലത്തിലുള്ള അഖിലേന്ത്യാ ഫിഡേ റെയ്റ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 11,12,13 തിയ്യതികളിലായി ടൂര്‍ണമെന്റ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെസ് മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറിലധികം താരങ്ങള്‍ പങ്കെടുക്കും. ആകെ 2,50,000 രൂപയാണ് സമ്മാനതുക. കൂടാതെ മത്സരത്തില്‍ 35 ഓളം ട്രോഫികളും വിവിധ കാറ്റഗറികളിലുള്ള 1, 2, 3 സ്ഥാനക്കാര്‍ ഉള്‍പ്പെടെ 85 ഓളം സമ്മാനങ്ങള്‍ നല്‍കും. കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന വിവിധ കാറ്റഗറികളിലെ ഏറ്റവും നല്ല താരങ്ങള്‍ക്കും ക്യാഷ് പ്രൈസുകളും ട്രോഫികളും നല്‍കും. ഇതിന് പുറമെ കണ്ണൂരില്‍ നിന്നും ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് പ്രത്യേക ട്രോഫിയും സമ്മാനിക്കും. മൊത്തം ആറ് ലക്ഷം രൂപയാണ് മത്സരത്തിന്റെ ചെലവ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എട്ടിന് മുമ്പെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ടനമ്പര്‍: 9847442119, 9946609474, 9446697746. വാര്‍ത്താസമ്മേളനത്തില്‍ വി.വി.ബാലറാം, എം.സുമോദ്, പി.കെ.രതീഷ്, എം.സുധാകരന്‍, പി.കരുണന്‍ എന്നിവര്‍ പങ്കെടുത്തു.
















