തലശ്ശേരി: ലോകബാങ്ക് സഹായത്തോടെ തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 5, 6 തീയ്യതികളില്‍ ദ്വിദിന ദേശീയ കോണ്‍ഫറന്‍സ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തലശ്ശേരി പേള്‍വ്യൂ റീജന്‍സി ഹാളില്‍ നടക്കുന്ന സമ്മേളനം 5 ന് കാലത്ത് 10 മണിക്ക് ഗുവാഹട്ടി ഐഐടി പ്രൊഫസര്‍ ഡോ.ജോണ്‍ ജോസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.നജീബ് കോണ്‍ഫറന്‍സ് പ്രോസീഡിങ്ങ്‌സ് പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് മുപ്പതോളം ഐടി മേധാവികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രൊഫ.ടി.സജീവ് അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ.വി.കമല കണ്ണന്‍, പ്രൊഫ.ടി.ഷിബിലി, പ്രൊഫ.ജി.പി.നിത്യ, പ്രൊഫ.ടി.വി.രേഷ്മ, പ്രൊഫ.അഖില്‍ ചന്ദ്രന്‍, പ്രൊഫ.കെ.രഞ്ജിത്ത്, അല്‍ഫ മാത്യു, സുനില്‍ എന്നിവര്‍ പങ്കെടുത്തു.
















