പാനൂര്‍: മുസ്ലീംലീഗ് നേതാവിന്റെ വീട്ടില്‍ ബാലവേല. പോലീസ് കേസെടുത്തു.കടവത്തൂരിലെ മൂലശേരി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നുമാണ് ബാലവേലയ്‌ക്ക് നിര്‍ത്തിയ കുട്ടിയെ കൊളവല്ലൂര്‍ പോലീസ് രക്ഷപ്പെടുത്തിയത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മേഖലയിലെ നിരവധി വീടുകളില്‍ ബാലവേല നടക്കുന്നുണ്ടെന്നും, രാഷ്‌ട്രീയ സ്വാധീനം കാരണം അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
















