ഇരിട്ടി: ആയിരക്കണക്കിന് തേങ്ങകള്‍ സൂക്ഷിച്ച കൂടയും കൊപ്രാ ഡ്രയറില്‍ ഉണങ്ങാനിട്ട കൊപ്രയും കത്തിനശിച്ചു. വട്ട്യറ എരുമത്തടത്തിലെ ഡോ.ചാള്‍സിന്റെ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയും ഡ്രയറുമാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ കത്തിനശിച്ചത്. വലിയ തെങ്ങിന്‍ തോപ്പില്‍ വീട്ടില്‍ നിന്നും അല്‍പ്പം മാറിയാണ് കൂടയും ഡ്രയറും സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് ഉണങ്ങിയ തേങ്ങകള്‍ ഇതില്‍ കൂട്ടിയിട്ടിരുന്നു. ഇതിനോട് ചേര്‍ന്നാണ് കൊപ്രാ ഡ്രയര്‍ നിര്‍മ്മിച്ചിരുന്നത്. മഴക്കാലമായതിനാല്‍ ഡ്രയറില്‍ ഉണങ്ങാനിട്ട നാലായിരത്തോളം തേങ്ങയുടെ കൊപ്രയും ഇവിടെയുണ്ടായിരുന്നു ഡ്രയറില്‍ ഇട്ട തീയാണ് തീപിടുത്തത്തിനു കാരണമായതെന്ന് വിശ്വസിക്കുന്നു. ഇരിട്ടിയില്‍ നിന്നും എത്തിയ അഗ്‌നിശമനസേന ഒരു മനിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
















