ന്യൂയോര്‍ക്ക്: മുന്‍പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയും അഭയാര്‍ഥി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്‍ ഹൈക്കമ്മീഷണറുമായ അന്റോണിയോ ഗട്ടറസ് അടുത്ത യുഎന്‍ സെക്രട്ടറി ജനറല്‍ ആയേക്കും. ബാന്‍ കീ മൂണിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ ഇദ്ദേഹത്തിന്റെ പേരിനാണ് മുന്‍തൂക്കം.
മൂന്നാമത് രഹസ്യ വോട്ടെടുപ്പിലും ഇദ്ദേഹമാണ് മുന്‍പില്‍. ഇനി റഷ്യ എതിര്‍ത്താല്‍ മാത്രമേ പുറത്താകൂ. സപ്തംബറിലാണ് നാലാം ഘട്ട രഹസ്യ വോട്ടെടുപ്പ്. തൊട്ടുപിന്നില്‍ സ്‌ളോവാക് വിദേശകാര്യ മന്ത്രി മിറോസ്‌ളാവ് ലജാക്കാണ്. മൊത്തം 11 പേരാണ് മത്സരത്തില്‍.
















