Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രത്യേക ഘടക പദ്ധതിക്കുള്ള പ്രത്യേക കേന്ദ്ര സഹായം പട്ടികജാതി വികസന പദ്ധതികള്‍ക്ക് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 10:37 am IST
inKozhikode

കോഴിക്കോട്: പ്രത്യേക ഘടക പദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായ (എസ്.സി.എ ടു എസ്.സി.പി) പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പട്ടികജാതി വികസന സമിതിയോഗം അംഗീകാരം നല്‍കി. എസ്.സി.എ ടു എസ്.സി.പി പദ്ധതിയില്‍ 2016-17 വര്‍ഷത്തില്‍ ജില്ലക്ക് 57 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

വിവിധ പാല്‍ സഹകരണ സൊസൈറ്റികളില്‍ പാല്‍ വിതരണം ചെയ്യുന്ന എസ്.സി വിഭാഗത്തില്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് സൊസൈറ്റികളില്‍നിന്ന് കാലിത്തീറ്റ വാങ്ങുന്നതിന് സഹായം നല്‍കുന്നതിനും കാലിത്തൊഴുത്ത് നവീകരണത്തിനും പാലുല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിനും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച 12 ലക്ഷം രൂപയുടെ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. പദ്ധതിയിലേക്ക് ബ്ലോക്ക് പഞ്ചായത്തുകളിലെ ഡയറി എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍ അപേക്ഷ ക്ഷണിക്കുന്നതും ജില്ലാ ഓഫീസര്‍ അനുമതി നല്‍കുന്നതുമാണ്.

കക്കോടി പഞ്ചായത്തിലെ സുദിനം കുടുംബശ്രീ, കുറുക്കന്‍കുന്ന് എസ്.സി വികസന കുടുംബശ്രീ, മൂലക്കുനി പട്ടികജാതി വികസന കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കുന്ന ആടുവളര്‍ത്തല്‍ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. പദ്ധതിയില്‍ 6,37,500 രൂപ ഗുണഭോക്തൃ വിഹിതമാണ്. 50 ശതമാനം സബ്‌സിഡിയായി ആറ് ലക്ഷം രൂപ നല്‍കും.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ വാലറ്റ്‌സ് സ്വയം സഹായ സംഘത്തിന് ബാഗ് നിര്‍മാണ യൂനിറ്റ് തുടങ്ങാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. 2014-15 സാമ്പത്തിക വര്‍ഷത്തെ എസ്.സി.എ ടു എസ്.സി.പി പദ്ധതിയിലുള്‍പ്പെടുത്തി ബാഗ് നിര്‍മാണത്തിന് പരിശീലനം ലഭിച്ച 10 പേര്‍ ചേര്‍ന്നുള്ള സംരംഭമാണിത്. 75,526 രൂപ ഗുണുഭാക്തൃ വിഹിതമുള്ള പദ്ധതിയില്‍ എസ്.സി.എ ടു എസ്.സി.പി വിഹിതം 75,400 രൂപയാണ്.

കൂടത്തായി വില്ലേജിലെ ജവഹര്‍ ഹരിജന്‍ ഹോളോബ്രിക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ- ഓപറേറ്റീവ് സൊസൈറ്റി എന്ന സംഘത്തിന് ഹോളോബ്രിക്‌സ് യൂനിറ്റ് ആരംഭിക്കുന്നതിന് വായ്‌പാ ബന്ധിതമായി ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയാണ് അംഗീകാരം ലഭിച്ച മറ്റൊന്ന്. പദ്ധതിയില്‍ എസ്.സി.എ ടു എസ്.സി.പി വിഹിതം 6,37,625 രൂപയാണ്.

സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച രാമനാട്ടുകര പട്ടികജാതി സര്‍വീസ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് പ്രിന്റര്‍ കം ഫോട്ടോകോപ്പിയര്‍ വാങ്ങുന്നതിനുള്ള പദ്ധതിക്കും അംഗീകാരം നല്‍കി. എസ്.സി.എ ടു എസ്.സി.പി വിഹിതം ഒരു ലക്ഷം രൂപ. കൊടുവള്ളി പട്ടികജാതി സഹകരണ സംഘത്തിന്റെ പെട്രോള്‍ പമ്പിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനുള്ള പദ്ധതിയില്‍ എസ്.സി.എ ടു എസ്.സി.പി വിഹിതമായി ആറ് ലക്ഷം രൂപ അനുവദിക്കാനും യോഗം അംഗീകാരം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ. ഷീല, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

പുതിയ വാര്‍ത്തകള്‍

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.