ലോകം മുഴുവന്‍ ആരാധിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഘോഷയാത്ര’ എന്ന പറയുവാന്‍ പോലും പറ്റാത്ത ഒരു പരിപാടിയില്‍ തിടമ്പ് നൃത്തത്തെ അവഹേളിച്ചത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. കേരളത്തിലും ഭാരതത്തില്‍ മുഴുവനും അറിയപ്പെടുന്ന തളിപ്പറമ്പ് ടിടികെ ദേവസ്വത്തിന്റെ കീഴിലുള്ള മഹാക്ഷേതങ്ങളില്‍ ഒന്നായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കുംഭ മാസം 22 മുതല്‍ മീനം 6 വരെ നടത്തിവരുന്ന ഉത്സവത്തിന്റെ ഭാഗമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും തിടമ്പുനൃത്തം. ഇതിനെ അവഹേളിച്ചുകൊണ്ട് തളിപ്പറമ്പ് ബക്കളത്ത് തിടമ്പു നൃത്തം എന്ന പേരില്‍ സിപിഎം നടത്തിയ ആഭാസം വിശ്വാസികളെ വേദനിപ്പിച്ചു എന്നത് പരമ യാഥാര്‍ത്ഥ്യമാണ് എന്നതാണ് പ്രതിഷേധങ്ങളുടെ അലയടിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ സിപിഎം നേതൃത്വം തയ്യാറായില്ലെങ്കില്‍ അതവരുടെ ‘വിനാശകാലേ…വിപരീത ബുദ്ധി’ എന്നേ പറയാനുള്ളൂ. സിപിഎമ്മിലും ഇതിലെതിര്‍പ്പുള്ളവര്‍ ഉണ്ടെന്നുള്ളത് ഓര്‍ക്കുക.
ഏതെങ്കിലും അന്യമസതസ്ഥരുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ എന്തെങ്കിലും ചെയ്ത്‌നോക്കിയാല്‍ കാണാം, കളി വെറെയായിരിക്കും. അതിന് സിപിഎമ്മിന്റെ ധിരനാണെന്ന് പറയുന്ന പി.ജയരാജന്റെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് ധൈര്യമുണ്ടോ?. വര്‍ഷങ്ങളായി നടത്തിവരുന്ന ബാലഗോകുലം ശോഭായാത്ര രാഷ്‌ട്രീയ പരിപാടിയല്ല. വിശ്വാസികളായ മുഴുവന്‍ ഹിന്ദുക്കള്‍ക്കും അതില്‍ പങ്കുചേരാം. ശോഭായാത്ര ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുനാമങ്ങള്‍ ജപിച്ചുകൊണ്ട് നടത്തുന്ന ഒരുപരിപാടി മാത്രം. അതില്‍ സിപിഎമ്മിനോ ജയരാജനോ വിറളി പിടിക്കേണ്ട കാര്യമില്ല.
ദൈവീകവും ആധ്യാത്മികവുമായ കാര്യങ്ങളിലെങ്കിലും ഒരൊത്തൊരുമവേണ്ടേ? അതാണ് സിപിഎം അന്യമതസ്ഥരില്‍നിന്നും പഠിക്കേണ്ട പാഠം. അതുകൊണ്ട് ദൈവത്തിന്റെ പേരില്‍ വിശ്വാസികള്‍ നടത്തുന്ന പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കാതിരിക്കുക. ഇതിനു മുമ്പും ഇതുപോലുള്ള ആഭാസങ്ങള്‍ കാണിച്ചവര്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു? അവരിപ്പോള്‍ എവിടെയുണ്ട് സിപിഎമ്മില്‍തന്നെയുണ്ടോ എന്നന്വേഷിക്കുന്നത് നന്നായിരിക്കും. അതുകൊണ്ട് ദൈവത്തെ ദൈവത്തിന്റെ വഴിയില്‍ വിടൂ…അസഹിഷണുത അരുത്.
എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട്
ട്രസ്റ്റി, ടിടികെ ദേവസ്വം,
തളിപ്പറമ്പ്
















