ഹരിപ്പാട്: തൃക്കുന്നപ്പുഴ പോലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വെച്ച് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ്സെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആവശ്യപ്പെട്ടു. മരുമകളെ അയല്‍വാസി ശല്യം ചെയ്തതിനെതിരെ രേഖാമൂലം പോലീസില്‍ പരാതിപ്പെട്ടിട്ടും പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ പോലീസിന്റെ സമീപനമാണ് ജീവനൊടുക്കുന്നതിനലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പരാതിക്കാരോടും നീതി തേടി ചെല്ലുന്നവരോടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതില്‍ തൃക്കുന്നപ്പുഴ പോലീസ് കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാകുറിപ്പിലുള്ള പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് സംഭവം ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















