മെല്‍ബണ്‍: ചരക്ക് കപ്പല്‍ വഴി ഓസ്‌ട്രേലിയയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച മൂന്ന് കനേഡിയന്‍ വംശജരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 95 കിലോ കൊക്കയ്ൻ പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ചയാണ് മൂന്നംഗ സംഘം പിടിയിലായത്.
സിഡ്‌നിയില്‍ എത്തിയ കപ്പലില്‍ പോലീസ് നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. അറസ്റ്റിലായവരിൽ രണ്ടു പേര്‍ സ്ത്രികളാണ്. 28, 23 വയസുകാരായ യുവതികള്‍ക്കൊപ്പം 63 വയസുകാരനാണ് പിടിയിലായിരിക്കുന്നത്. സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍.
ഓസ്‌ട്രേലിയന്‍ നിയമപ്രകാരം മൂവര്‍ക്കും ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചേക്കും. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















