ഇരിട്ടി: അടുത്തകാലത്തായി വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായി മാറിയ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രകാശന കര്‍മ്മം പാലക്കാട് ജിലാ സെഷന്‍സ് ജഡ്ജ് ഹരിഗോവിന്ദ് നിര്‍വഹിച്ചു. മൃദംഗ ശൈലം എന്ന് പേരിട്ടിരിക്കുന്ന 10 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി മീഡിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ യു. ഹരീഷാണു സംവിധാനം ചെയ്തിരിക്കുന്നത്.
മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ അനുഭവസാക്ഷ്യത്തിന് പുറമേ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളും ആചാരാനുഷ്ടാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടന്‍ കുമരകം രഘുനാഥ്, വിനോദ് നമ്പ്യാര്‍, രാജേഷ് സുരേന്ദ്രന്‍, വിവേക് മുഴക്കുന്ന്, അഖില്‍ പുതുശ്ശേരി, വിനയന്‍ തുടങ്ങിയവരാണ് ഇതന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. നിരവധി പരസ്യ ഹൃസ്വ ചിത്രങ്ങള്‍ സമിവിധാനം ചെയ്തിട്ടുള്ള ഇതിന്റെ സംവിധായകന്‍ യു.ഹരീഷ് പയ്യന്നൂര്‍ കൊഴുമ്മല്‍ സ്വദേശിയാണ്.
പ്രകാശനച്ചടങ്ങില്‍ ജില്ല സെഷന്‍സ് ജഡ്ജിയെ കൂടാതെ ക്ഷേത്രം മേല്‍ശാന്തി സത്യ നാരായണ ഭട്ട്, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.വി.അശോകന്‍, സംവിധായകന്‍ യു. ഹരീഷ്, നവീകരണ കമ്മറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍ കൈലാസ്, പ്രൊജക്റ്റ് കോ.ഓഡിനേറ്റര്‍ ഹരി വെളിയത്ത് എന്നിവരും സംബന്ധിച്ചു.
















