Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എഴുത്തുകാരന്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ശയന പ്രദക്ഷിണം നടത്തില്ല:  ടി.പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 01:27 am IST
in Kannur

വലിയന്നൂര്‍(കണ്ണൂര്‍): കാലത്തിനതീതനായി നിലനില്‍ക്കുന്ന എഴുത്തുകാരന്‍ അക്കാദമികളില്‍ സ്ഥാനം ലഭിക്കുന്നതിനോ അവര്‍ഡുകള്‍ക്കോ വേണ്ടി ശയന പ്രദക്ഷിണം നടത്തുകയില്ലെന്ന് ചെറുകഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞു. സംസ്ഥാന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ടി.എന്‍.പ്രകാശിന്റെ ‘സമ്പൂര്‍ണ്ണ കഥകളുടെ സമാഹാരം’ കഥാകൃത്തിന്റെ വലിയന്നൂരിലെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ അതിന് അര്‍ഹനാണെങ്കില്‍ സ്ഥാനമാനങ്ങള്‍ അയാളെത്തേടി വരും. ഈ വര്‍ഷം സാഹിത്യ അക്കാദമി ഭാരവാഹികളെ പ്രഖ്യാപിക്കുന്ന സമയത്ത് സ്ഥാനം ലഭിക്കാനായി മരണവെപ്രാളം നടത്തിയ ഒരു വ്യക്തി കണ്ണൂരിലുണ്ട്. അയാള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ടയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികയില്‍ ടി.പത്മനാഭനെ ചീത്തപറയാനായി മാത്രം ആറ് പേജ് ലേഖനം എഴുതി. അതില്‍ ഒരു ഖണ്ഡിക ടി.എന്‍.പ്രകാശിനെയും ചീത്തപറയാനുപയോഗിച്ചു. ടി.പത്മനാഭന്റെ ഭാണ്ഡം പേറിയാണ് ടി.എന്‍.പ്രകാശെന്നായിരുന്നു എഴുതിയത്. ക്ലിക്കുകള്‍ സാഹിത്യത്തില്‍ വര്‍ദ്ധിച്ചു വരുന്നു. ക്ലിക്കുകളുടെ അതിപ്രസരം കാരണം എഴുത്ത് നിര്‍ത്തുന്നുവെന്ന് ടി.എന്‍.പ്രകാശ് പറഞ്ഞതായി കേട്ടു. അതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. കാരണം സാഹിത്യ മേഖലയില്‍ ഇടം പിടിക്കാനായി കുറുക്കു വഴികള്‍ തേടിപ്പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണെന്ന് പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

ആരുടെയും കാലം കഴിയുന്നില്ലെന്ന് കാലം കാണിച്ച് തരുമെന്ന് നോവലിസ്റ്റ് എം.മുകുന്ദന്‍ പറഞ്ഞു. ടി.എന്‍.പ്രകാശിന്റെ പുസ്തകമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല എഴുത്തുകള്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും. സാഹിത്യ സൃഷ്ടികളില്‍ നിഗൂഢതകള്‍ ഉണ്ടാകണം. പക്ഷെ സാഹിത്യകാരന്റെ ജീവിതം നിഗൃഢതകളില്ലാതെ സുതാര്യമായിരിക്കണം. മഹത്തായ സാഹിത്യ സൃഷ്ടികള്‍ നടത്തുന്ന എഴുത്തുകാരന്റെ ജീവിതം എന്താണെന്ന് ആരും അറിയാറില്ല. അത് പലപ്പോഴും പ്രാരാബ്ദ്ധങ്ങള്‍ നിറഞ്ഞതായിരിക്കും. ഒരു സാഹിത്യകാരനെ വളര്‍ത്തുന്നത് വായനക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാരോഗ്യം കാരണം സാഹിത്യ മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ടി.എന്‍.പ്രകാശിന്റെ തിരിച്ചുവരവിന്റെ ശംഖൊലി മുഴക്കുന്നതായിരുന്നു ചടങ്ങ്. ശിഷ്യരും സഹപ്രവര്‍ത്തകരും നാട്ടുകാരും സുഹൃത്തുകളും, സാഹിത്യകാരന്മാരും നിറഞ്ഞ വീട്ടുമുറ്റത്തൊരുക്കിയ ചടങ്ങ് ടി.എന്‍.പ്രകാശെന്ന സാഹിത്യകാരന് മലയാളികള്‍ നല്‍കിയ അര്‍ഹിക്കുന്ന അംഗീകാരമായി മാറി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി പി.വി.കെ.പനയാല്‍ അദ്ധ്യക്ഷത വഹിച്ചു. നാരായണന്‍ കാവുമ്പായി, പി.കെ.പാറക്കടവ്, അഡ്വ. രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

News

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

Kerala

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.