റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ ചാമ്പ്യന്മാര്‍ യുവന്റസിന് ജയം. കരുത്തരായ ലാസിയോയെ മടക്കമില്ലാത്ത ഒരു ഗോളിനു കീഴടക്കി അവര്‍. അതേസമയം, മുന്‍ ചാമ്പ്യന്‍ എസി മിലാനു തോല്‍വി. മുന്‍ ചാമ്പ്യന്‍ നെപ്പോളിയാണ് മിലാനെ തകര്‍ത്തത് (4-2).
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 66ാം മിനിറ്റില്‍ സാമി ഖെദീരയുടെ ഗോളാണ് യുവന്റസിന് ജയം നല്‍കിയത്. ആ സീസണില്‍ ആഴ്‌സണലില്‍ നിന്ന് ഇറ്റലിയിലെത്തിയ ഖെദീര തന്റെ താരമൂല്യം തെളിയിച്ചു.
തട്ടകത്തില്‍ അര്‍കാദുയിസ് മിലിക്കിന്റെയും ജോസ് കല്ലെജൊന്റെയും ഇരട്ട ഗോളുകളാണ് നെപ്പോളിക്ക് ജയം അനായാസമാക്കിയത്. 18, 33 മിനിറ്റുകളില്‍ മിലിക്കും 74, 90 മിനിറ്റുകളില്‍ കല്ലെജൊനും ലക്ഷ്യം കണ്ടു. നിയാങ്, സുസോ എന്നിവര്‍ മിലാന്റെ സ്‌കോറര്‍മാര്‍.
















