മക്കേ: എ ടീമുകളുടെ ചതുര്‍രാഷ്‌ട്ര ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ എയ്‌ക്ക് ജയം. ദക്ഷിണാഫ്രിക്ക എയെ എട്ട് വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക എ – 134 (42.1), ഓസ്‌ട്രേലിയ എ – 136/2 (18.5).
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഖായ സോണ്ടോ (40), ക്വാസിം ആദംസ് (27), ഡേവിഡ് മില്ലര്‍ (25), ആന്‍ഡിലെ ഫെഹ്ലുക്വായോ (22) എന്നിവരാണ് താങ്ങിനിര്‍ത്തിയത്. കാമറോണ്‍ ബോയ്‌സ് നാലു വിക്കറ്റെടുത്തു. ട്രെമെയ്ന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം.
സ്റ്റോയ്‌നിസ്, മാക്‌സ്‌വെല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. നായകന്‍ ക്രിസ് ലിന്നിന്റെയും (56 നോട്ടൗട്ട്), ഗ്ലാന്‍ മാക്‌സ്‌വെല്ലിന്റെയും (46 നോട്ടൗട്ട്) പ്രകടനം ഓസ്‌ട്രേലിയയ്‌ക്ക് വേഗത്തില്‍ ജയം സമ്മാനിച്ചു.
















