മുംബൈ: റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സിന്റെ ഭാഗമായുള്ള അഖിലേന്ത്യ സ്‌കൂള്‍-കോേളജ് കായികമേളയ്‌ക്കു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗവും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പെഴ്‌സണുമായ നിത അംബാനി തുടക്കം കുറിച്ചു.
സ്‌കൂള്‍, കോളേജ് കായിക മത്സരങ്ങള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കി യുവജനങ്ങളുടെ കരിയറിന് പ്രോത്സാഹനമാകുന്ന പരിസ്ഥിതി സൃഷ്ടിക്കുകയാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം എട്ടു നഗരങ്ങളില്‍ നിന്നുള്ള 2,000 സ്‌കൂള്‍, കോളജുകളില്‍ നിന്ന് നാലു വിഭാഗങ്ങളിലായി 2,200 ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കും. ജൂനിയര്‍ ആണ്‍കുട്ടികള്‍, സീനിയര്‍ ആണ്‍കുട്ടികള്‍, സീനിയര്‍ പെണ്‍കുട്ടികള്‍, കോളജ് ആണ്‍കുട്ടികള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങള്‍. പ്രീ ക്വാളിഫൈയിങ് റൗണ്ടിലൂടെയാകും തുടക്കം.
തുടര്‍ന്ന് മുംബൈ, ദല്‍ഹി, ഗുവാഹത്തി, കൊച്ചി, ഗോവ, ചെന്നൈ, പൂനെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി പ്രധാന മത്സരങ്ങള്‍. സിറ്റി ജേതാക്കള്‍ ദേശീയ തലത്തിലേക്ക് യോഗ്യത നേടും.
















