പനാജി: ഐഎസ്എല്‍ മൂന്നാം പതിപ്പിലും ഫ്രഞ്ച് താരവും പ്രതിരോധനിരയിലെ കരുത്തനുമായ ഗ്രിഗറി അര്‍ണോലിന്‍ എഫ്‌സി ഗോവയ്‌ക്കൊപ്പം. ഐഎസ്എല്ലിന്റെ മൂന്നു വര്‍ഷത്തെ ചരിതത്ത്രില്‍ ഒരേ ടീമിനൊപ്പം നില്‍ക്കുന്ന ആദ്യ വിദേശ കളിക്കാരനാണ് സെന്റര്‍ ബാക്കായ അര്‍ണോലിന്‍.
2014ലെ ആദ്യ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും, കഴിഞ്ഞ വര്‍ഷം 16 കളികളില്‍ നിന്ന് ഒരു ഗോളും നേടി. കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയെ ഫൈനല്‍ വരെ എത്തിച്ചതില്‍ നിര്‍ണായക പങ്കും ഇദ്ദേഹത്തിനുണ്ട്.
















