മക്കേ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന എ ടീമുകളുടെ ചതുര്‍രാഷ്‌ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്‌ക്ക് ജയം. ഓസ്‌ട്രേലിയന്‍ ദേശീയ പെര്‍ഫോമന്‍സ് ടീമിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് ടീം എട്ട് വിക്കറ്റിന് 207 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ എ ടീം 70 പന്തുകള്‍ ബാക്കിനിര്‍ത്തി നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 208 റണ്‍സെടുത്തു. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ സാം ഹാര്‍പ്പറും 43 റണ്‍സെടുത്ത ക്ലിന്റുമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. വരുണ്‍ ആരോണ്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ഇന്ത്യ എ തുടക്കത്തിലെ തകര്‍ച്ചയ്‌ക്കുശേഷം ശ്രേയസ് അയ്യരുടെയും കേദാര്‍ ജാദവിന്റെയും ഉജ്ജ്വല ഇന്നിങ്‌സിലൂടെയാണ് വിജയം നേടിയത്.
കേദാര്‍ 83 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറികളോടെ 93 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ശ്രേയസ്സ് 93 പന്തില്‍ നിന്ന് 62 റണ്‍സെടുത്തു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 14 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ കേദാറിനൊപ്പം ക്രീസില്‍. കേദാര്‍ കളിയിലെ താരം.
30ന് അടുത്ത മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ എ ടീമുമായി കളിക്കും.
















