കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന 22-ാമത് സംസ്ഥാന ബധിര കായികമേളയില്‍ 111.5 പോയിന്റുമായി കോട്ടയം ജില്ല മുന്നേറുന്നു. 96 പോയിന്റു നേടി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും 96.5 പോയിന്റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനത്തും.
ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ടീമുകള്‍ സെമിഫൈനലില്‍ കടന്നു. വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട്, കൊല്ലം, എറണാകുളം, മലപ്പുറം ടീമുകള്‍ സെമിഫൈനലില്‍ കടന്നു.
ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ മുനവിര്‍ എം.പി. (മലപ്പുറം) ചാമ്പ്യനായി. ഇബ്രാഹിം. എ (മലപ്പുറം), മുജീബ് റഹ്മാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഡബിള്‍സില്‍ മുനവിര്‍ എം.പി., ഇബ്രാഹിം. എ (മലപ്പുറം) സഖ്യം വിജയിച്ചു. സക്കീര്‍ കെ.ടി, ഹാരിഷ് (വയനാട്), രണ്ടാം സ്ഥാനവും അനൂപ് കെ, ജയകൃഷ്ണന്‍ (തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി. വനിതാ സിംഗിള്‍സില്‍ മീരാ പി.മോഹനന്‍(കൊല്ലം), ഒന്നാം സ്ഥാനവും റിയ റാഫി(കോട്ടയം), രാജേശ്വരി ശ്രീനിവാസ് റാവു(പാലക്കാട്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഡബിള്‍സില്‍ രാജേശ്വരി ശ്രീനിവാസ് റാവു, റീന.പി.ടി(പാലക്കാട്), ഒന്നാം സ്ഥാനവും റിയ റാഫി, അഞ്ജുകുര്യാക്കോസ്(കോട്ടയം) രണ്ടാം സ്ഥാനവും നേടി. കായികമേള ഇന്ന് സമാപിക്കും.
















