Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യഥാര്‍ത്ഥ ഭാരതീയര്‍ മലയാളികള്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 02:43 pm IST
inVicharam

ഞാന്‍ കശ്മീരിയാണ്, അതിനാല്‍ കശ്മീരികളാണ് യഥാര്‍ത്ഥ ഭാരതീയരെന്ന് പറയാനാഗ്രഹിക്കുന്നു. എന്റെ പൂര്‍വികര്‍ 200 വര്‍ഷത്തോളം മുന്‍പ് കശ്മീരില്‍നിന്ന് മധ്യപ്രദേശിലേക്ക് കുടിയേറി, പല തലമുറകളായി ജാവോറാ നവാബിന്റെ സേവകരായിരുന്നു. അതിനാല്‍ മധ്യപ്രദേശുകാരെ യഥാര്‍ത്ഥ ഭാരതീയരെന്നു വിളിക്കാനാഗ്രഹിക്കുന്നു. എന്റെ മുത്തച്ഛന്‍ ഡോ.കെ.എന്‍. കട്ജു യുപിയില്‍ കാണ്‍പൂര്‍ ജില്ലാ കോടതിയിലും (1980), പിന്നീട് അലഹബാദ് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. ഞാന്‍ ജനിച്ചത് 1946 ല്‍ ലഖ്‌നൗവിലും വളര്‍ന്നത് അലഹബാദിലുമാണ്, അതാണ് ജന്മദേശമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ യുപി ജനതയാണ് യഥാര്‍ത്ഥ ഭാരതീയരെന്ന് പറയാന്‍ ഞാനാഗ്രഹിക്കുന്നു.

എനിക്ക് ബംഗാളും ഒറീസയും (എന്റെ മുത്തച്ഛനവിടെ ഗവര്‍ണറായിരുന്നു), തമിഴ്‌നാടും (ഞാന്‍ ചീഫ് ജസ്റ്റിസായിരുന്നിടം) ആയി നല്ല ബന്ധമാണ്. അതിനാല്‍ അവിടുത്തുകാരാണ് യഥാര്‍ത്ഥ ഭാരതീയരെന്ന് പറയാന്‍ ഞാനാഗ്രഹിക്കുന്നു. പക്ഷേ ഇതെല്ലാം വൈകാരിക അഭിപ്രായങ്ങളാണ്.

യുക്തിപൂര്‍വം പറഞ്ഞാല്‍, കേരളീയരാണ് യഥാര്‍ത്ഥ ഭാരതീയരെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവരില്‍ ഭാരതീയര്‍ക്കുവേണ്ട യഥാര്‍ത്ഥ ഗുണങ്ങളുടെ സത്തുണ്ട്. ‘എന്താണ് ഭാരതം’ എന്നു ഞാന്‍ ബ്ലോഗില്‍ വിവരിച്ചിട്ടുള്ളതുപോലെ, വിശാലമായി പറഞ്ഞാല്‍, ഭാരതം വടക്കേ അമേരിക്കപോലെ, കുടിയേറ്റക്കാരുടെ രാജ്യവുമാണ്, അതിനുതെളിവാണ് നമ്മുടെ വിശാല വൈവിധ്യം. പല മതങ്ങള്‍, ജാതി, ഭാഷ, വംശം, പ്രാദേശിക സംഘങ്ങള്‍… അതിനാല്‍ സമരസതയോടെ ജീവിക്കാന്‍ നാം എല്ലാ വിഭാഗത്തെയും ബഹുമാനിക്കണം. എന്റെ അഭിപ്രായത്തില്‍ കേരളീയര്‍ ഇത് നന്നായി ചെയ്യുന്നു; അങ്ങനെ അവര്‍ ഭാരതത്തെ മുഴുവനായി പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍, അവരാണ് യഥാര്‍ത്ഥ ഭാരതീയര്‍, നാമെല്ലാം അവരെ അന്ധമായിത്തന്നെ അനുകരിക്കുകയും ആ വികാരം വശമാക്കുകയും വേണം.

കേരളത്തെ യഥാര്‍ത്ഥ ഭാരതമായി ഞാന്‍ ആദരിക്കുന്നു, കാരണം അത് ഭാരതത്തിന്റെ ചെറുപതിപ്പാണ്. വിശാലാര്‍ത്ഥത്തില്‍ ഭാരതം കുടിയേറ്റക്കാരുടെ രാജ്യമാണെന്ന് ഞാന്‍ പറഞ്ഞല്ലോ, കേരളത്തിന്റെ പ്രത്യേകത ബാഹ്യ സ്വാധീനത്തിനോട് അതിന്റെ തുറന്ന മനസ്സാണ്. റോമക്കാര്‍, അറബുകള്‍, ബ്രിട്ടീഷുകാര്‍, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, മാര്‍ക്‌സിസ്റ്റുകള്‍ തുടങ്ങി ഏതിനോടും.പലസ്തീനിനുപുറത്ത് ഏറ്റവും പഴക്കംചെന്ന ക്രിസ്തീയ വിഭാഗം കേരളത്തിലാണ്. ക്രിസ്തുവിനുശേഷം 72 ല്‍ മതഭ്രാന്ത് മൂത്ത്, അവരുടെ ക്ഷേത്രം റോമക്കാര്‍ തകര്‍ത്തതിനെ തുടര്‍ന്ന് ജൂതര്‍ കൊച്ചിയിലെത്തി വാസമാക്കി. യുദ്ധത്തിലൂടെയല്ലാതെ കച്ചവടവുമായി ഇസ്ലാം വടക്കന്‍ കേരളത്തില്‍ വന്നു. ഭാരതത്തിന്റെ മറ്റു പലേടങ്ങളിലുമനുഭവിക്കുന്ന വേര്‍തിരിവ് കേരളത്തില്‍ പിന്നാക്ക ജാതിക്കാര്‍ക്കില്ല. ഈഴവനായിരുന്ന ശ്രീനാരായണഗുരു എന്ന സംന്യാസിയെ കേരളത്തിലെല്ലാ സമുദായവും ആദരിക്കുന്നു. ആദിശങ്കരന്‍ (ജന്മദേശമായ കാലടി ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്) ഭാരതമെമ്പാടും സഞ്ചരിച്ച് ഹിന്ദുത്വത്തിന്റെ സുപ്രധാനമായ നാലു മഠങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ ഭാരതത്തില്‍ ശൃംഗേരി, ഇവിടുത്തെ മഠാധിപതി മണ്ഡനമിശ്രനെ (സുരേശ്വരാചാര്യ) പ്രസിദ്ധമായ തര്‍ക്കത്തിലൂടെ അദ്ദേഹം തോല്‍പ്പിച്ചു, കിഴക്ക് പുരി, പടിഞ്ഞാറ് ദ്വാരക, വടക്ക് ജ്യോതിര്‍മഠം.

ഹിമാലയത്തിലെ ബദരീനാഥ ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതന്‍ കേരളത്തിലെ നമ്പൂതിരി കുടുംബത്തില്‍നിന്നാണ്, റാവല്‍ എന്നാണറിയപ്പെടുക, സഹായി നയിബ് റാവലും അതേ സമുദായത്തില്‍നിന്നാണ്. റാവലിന്റെ അഞ്ചുവര്‍ഷക്കാലം കഴിഞ്ഞാല്‍ സഹായി മുഖ്യനാകും. കേരളത്തിന് കാര്‍ത്തേജ്, റോം (ധാരാളം റോമന്‍ നാണയങ്ങള്‍ കേരളത്തില്‍ കണ്ടെടുത്തിട്ടുണ്ട്), അറബ് നാടുകളുമായി 2000 വര്‍ഷത്തിലേറെ പഴക്കമുള്ള വാണിജ്യബന്ധമുണ്ടായിരുന്നു.

മഹാന്മാരായ കലാകാരന്മാര്‍, ഗണിതശാസ്ത്രജ്ഞര്‍ (മഹാഗണിതജ്ഞന്‍ ആര്യഭടന്‍ കേരളീയനാണ്), ആയോധന കലകള്‍, കരകൗശല വിദ്യകള്‍, പ്രബുദ്ധരായ രാജാക്കന്മാര്‍, സംന്യാസിമാര്‍ തുടങ്ങിയവരും കേരളത്തിലുണ്ടായി.

കേരളക്കാര്‍ സഞ്ചാരികളാണ്, ഭൂഗോളത്തിലെവിടെയും അവരുണ്ട്. നര്‍മകഥകളില്‍ ഒന്നിങ്ങനെയാണ്: അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി നീല്‍ ആംസ്‌ട്രോങ് 1969 ല്‍ ചന്ദ്രനിലെത്തിയപ്പോള്‍ അവിടൊരു കേരളീയന്‍ ചായ വില്‍ക്കുന്നുണ്ടായിരുന്നു! അന്യരാജ്യങ്ങളില്‍ പോകാന്‍ കേരളത്തില്‍ വിലക്കില്ലായിരുന്നു, ദക്ഷിണഭാരതത്തില്‍ പല സമുദായങ്ങള്‍ക്കിടയിലും നിലനിന്ന കടല്‍ കടക്കുന്നത് കളങ്കമാണെന്ന വിശ്വാസം ഇല്ലായിരുന്നു. മധ്യപൂര്‍വരാജ്യങ്ങളില്‍ കേരളക്കാര്‍ ഏറെയുണ്ട്. കഴിഞ്ഞവര്‍ഷം ഖത്തറിലെ ചില കേരളീയ മുസ്ലിങ്ങള്‍ എന്നെ ക്ഷണിച്ചിരുന്നു, അവിടെ അറബുകളെക്കാള്‍ കൂടുതല്‍ കേരളീയരുണ്ടെന്നു മനസ്സിലാക്കി. ദുബായിലും ധാരാളം കേരളീയരെ കണ്ടു. ബഹറിനില്‍ അവിടുത്തുകാരേക്കാള്‍ കേരളീയരുണ്ട്.

അലഹബാദില്‍ ഞാന്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായിരുന്നു; അഭിഭാഷകനായിരുന്നു. അവിടത്തെ കോഫിഹൗസില്‍ പോയിരുന്നു. വെയിറ്റര്‍മാരില്‍ അധികവും കേരളീയരായിരുന്നു; പലരുമായും നല്ല ചങ്ങാത്തത്തിലുമായിരുന്നു. ഭാരതത്തിലെ പല ആശുപത്രികളിലും വിദേശത്തും നഴ്‌സുമാര്‍ കേരളക്കാരാണ്. കേരളത്തില്‍ നിരക്ഷരത ഇല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു.

കേരളീയര്‍ കഠിനാധ്വാനികളാണ്, ബുദ്ധിശാലികളും വിനീതരുമാണ്. അവര്‍ വിശാലമനസ്‌കരാണ്, ഉദാരരാണ്, സര്‍വപ്രിയരും മതേതര കാഴ്ചപ്പാടുകാരുമാണ് (അപവാദങ്ങളുണ്ടെന്നതില്‍ തര്‍ക്കമില്ല.) ഭാരതീയര്‍ അവരില്‍നിന്നു പഠിക്കണം. കേരളീയര്‍ നീണാള്‍ വാഴട്ടെ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

പുതിയ വാര്‍ത്തകള്‍

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.