Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിരോധം ചോരരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 10:03 pm IST
in Vicharam

ഭാരത പ്രതിരോധസേനക്ക് അത്യന്താപേക്ഷിതമായ ‘സ്‌കോര്‍പിന്‍’ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനരീതിയും മറ്റുവിവരങ്ങളും അടങ്ങുന്ന ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ ചോര്‍ന്നുവെന്ന് വാര്‍ത്ത വന്നിരിക്കുന്നു. രേഖകള്‍ ചോര്‍ന്നത് ഫ്രാന്‍സില്‍നിന്നാണെന്ന് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ഭാരതത്തിനുവേണ്ടി ആറ് സ്‌കോര്‍പിന്‍ ക്ലാസ് മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് 1975 ലാണ് കരാര്‍ ഒപ്പിട്ടത്. ഇതിന്റെ വിശദവിവരങ്ങള്‍ 2011 ല്‍ ഡിസിഎന്‍എസിലെ സബ്‌കോണ്‍ട്രാക്ടറും മുന്‍ ഫ്രഞ്ച് നേവല്‍ ഓഫീസറുമായിരുന്നയാള്‍ മോഷ്ടിച്ചുവെന്നാണ് വിവരം. ഇപ്പോള്‍ ഈ രേഖകള്‍ എല്ലായിടത്തും ലഭ്യമാണ്. ഭാരതത്തിന്റെ സംശയം ഈ വിവരങ്ങള്‍ ‘ഹാക്ക്’ ചെയ്യപ്പെട്ടതായിരിക്കാം എന്നാണ്. മുങ്ങിക്കപ്പലിന്റെ ചില വിവരങ്ങള്‍- ടോര്‍പിഡോകള്‍ നിക്ഷേപിക്കുന്ന രീതി, സെന്‍സറുകളുടെ പ്രവര്‍ത്തനരീതി മുതലായവ അടങ്ങുന്ന 4000 പേജുകള്‍ കോടിക്കണക്കിന് ഡോളറിനാണ് കൈമാറിയെന്നാണ് കരുതപ്പെടുന്നത്. ആറ് മുങ്ങിക്കപ്പലുകളാണ് ഭാരതത്തിനുവേണ്ടി മുംബൈയില്‍ നിര്‍മാണത്തിലിരിക്കുന്നത്.

മുങ്ങിക്കപ്പലിന്റെ വിവരങ്ങള്‍ ഭാരതത്തിന്റെ സുരിക്ഷിതത്വത്തിന് സുപ്രധാനമാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രതിരോധ പദ്ധതിയാണ് മുങ്ങിക്കപ്പലിന്റെ പ്രവര്‍ത്തനരീതി. ഇത് സംബന്ധിച്ച വിലപ്പെട്ട രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷംതന്നെയാണ്. സ്‌കോര്‍പിന്‍ മുങ്ങിക്കപ്പലുകള്‍ ആഴിയുടെ അടിത്തട്ടില്‍ പാലിക്കുന്ന നിശ്ശബ്ദത അവയെ കണ്ടുപിടിക്കുക ദുഷ്‌കരമാക്കുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്ന് പറയപ്പെടുന്നു. എത്ര ശബ്ദം ഉണ്ടാക്കുന്നു എന്നതാണത്രെ മുങ്ങിക്കപ്പലിനെ കണ്ടുപിടിക്കാനുള്ള വഴി. ശബ്ദസൂചിക പുറത്തായാല്‍ മുങ്ങിക്കപ്പലിനെ കണ്ടുപിടിക്കാന്‍ ശത്രുസേനക്ക് എളുപ്പം കഴിയും. ഇപ്പോള്‍ പുറത്തായെന്ന് കരുതപ്പെടുന്ന സ്‌കോര്‍പിന്‍ മുങ്ങിക്കപ്പലുകളുടെ വിവരങ്ങളില്‍ എത്ര ആഴംവരെ മുങ്ങാം, കപ്പലിന്റെ റേഞ്ച്, അതിജീവനം, കാന്തശക്തി മുതലായവകൂടി ഉള്‍പ്പെടുന്നതായി സംശയമുണ്ട്. ചോര്‍ന്ന വിവരങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലും ആസ്‌ട്രേലിയയിലും എത്തിയെന്നാണ് വിവരം. മുങ്ങിക്കപ്പലിലെ ശബ്ദം, സഞ്ചരിക്കുന്ന ആഴം എന്നിവ സംബന്ധിച്ച വിവരങ്ങളും ചോര്‍ന്നുവെന്നാണ് വാര്‍ത്ത.

ചൈന അതിന്റെ നാവിക സാന്നിധ്യം വ്യാപകമാക്കുന്ന സാഹചര്യത്തിലാണ് സ്‌കോര്‍പിന്‍ രഹസ്യവിവരങ്ങള്‍ പുറത്തായതെന്ന വാര്‍ത്ത ആശയങ്കയുളവാക്കുന്നത്. ആറ് സ്‌കോര്‍പിനില്‍ ഒരെണ്ണം കടലില്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇത് ഭാരതത്തിന്റെ പ്രതിരോധത്തിന്റെ സുപ്രധാന ഘടകം. രേഖകളുടെ ചോര്‍ച്ച ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭാരതത്തിന്റെ പ്രതിരോധശക്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇപ്പോള്‍ ഭാരതത്തിന്റെ കൈവശമുള്ള 13 മുങ്ങിക്കപ്പലുകള്‍ പഴയതാണ്. ആറ് സ്‌കോര്‍പിന്‍ മുങ്ങിക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാകുന്നതോടെ ഭാരതത്തിന്റെ പ്രതിരോധശേഷി ഗണ്യമായി വര്‍ധിപ്പിക്കും. മാത്രമല്ല, ഇത് ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനും ഉതകും.

സ്‌കോര്‍പിന്‍ നിര്‍മാണക്കമ്പനിയുടെ നിലപാട് രേഖകള്‍ ചോര്‍ന്നത് ഭാരതത്തില്‍നിന്നാണ് എന്നാണ്. സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറിക്കഴിഞ്ഞാല്‍ അവ തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നാണ് കമ്പനി വിശദീകരിക്കുന്നത്. കമ്പനിയുടെ 35 ശതമാനം ഓഹരി ഒരു സ്വകാര്യകമ്പനിയുടേതാണ്. ഈ കമ്പനി ഓസ്‌ട്രേലിയന്‍ കരാറും നേടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ ആഴക്കടലില്‍ ഭാരതത്തിന്റെ സാന്നിധ്യം ദുര്‍ബലമാണ്. അതിനുള്ള പരിഹാരമായിട്ടാണ് ഫ്രഞ്ച് സഹായത്തോടെ സ്‌കോര്‍പിന്‍ ക്ലാസ് മുങ്ങിക്കപ്പല്‍ നിര്‍മിക്കാന്‍ ഭാരതം തീരുമാനിച്ചത്. 67 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വീതിയുമുള്ള ഈ അന്തര്‍വാഹിനിയുടെ ഭാരം 1550 ടണ്‍ ആണ്. 1000 അടി ആഴത്തില്‍ ഇതിന് പോകാന്‍ കഴിയും. 50 ദിവസം കടലില്‍ മുങ്ങിക്കിടക്കാന്‍ സാധിക്കും. പ്രതിവര്‍ഷം ഓരോ കപ്പല്‍ എന്നായിരുന്നു കരാര്‍. അതിനാല്‍ വളരെ ഊര്‍ജിതമായ നടപടികളാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. രേഖകള്‍ വിദേശത്തുനിന്നാണോ ചോര്‍ന്നത് എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ നാവികസേനാ മേധാവിയോട് നിര്‍ദ്ദേശിച്ചുകഴിഞ്ഞു.

ആശങ്കാജനകമായ വാര്‍ത്തകള്‍ക്കിടയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവന ആശ്വാസകരമാണ്. ആശങ്കപ്പെടേണ്ടതായ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മുങ്ങിക്കപ്പലിന്റെ ട്രയല്‍ റണ്‍ ഭാഗികമായി മാത്രമാണ് നടന്നിട്ടുള്ളത്. അതുകൊണ്ട് ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് നാവികസേന തന്നെ അറിയിച്ചതായും പരീക്കര്‍ പറയുന്നു. എന്നാല്‍ ഭാരതം പ്രതിരോധരംഗവുമായി ബന്ധപ്പെട്ട അഴിമതികള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച രാജ്യമാണ്. ഏത് ഭരണസംവിധാനത്തിന്‍കീഴിലും അഴിമതി ലക്ഷ്യംവെച്ച് സുരക്ഷാരഹസ്യങ്ങള്‍ ചോര്‍ത്തുന്നയാളുകള്‍ നമുക്കിടയിലുണ്ട്. യുപിഎ ഭരണകാലത്ത് ഇത്തരക്കാര്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം എത്രയായിരുന്നുവെന്ന് നമുക്കറിയാം. ഇപ്പോഴത്തെ രേഖകളുടെ ചോര്‍ച്ചയിലും ഇത്തരക്കാര്‍ ഉണ്ടെങ്കില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് ശക്തമായ നടപടി എടുത്തേ തീരൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് എന്ന് പ്രഖ്യാപനം

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

Kerala

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

India

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

പുതിയ വാര്‍ത്തകള്‍

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.