അഹമ്മദാബാദ്: ദേശീയ ഷൂട്ടിങ് താരമായ മകള്‍ മിത്തലിനു വേണ്ടി ഓട്ടോ ഡ്രൈവര്‍ മണിലാല്‍ ഗോഹില്‍ വാങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ ജര്‍മ്മന്‍ തോക്ക്. തന്റെ ജീവിത സമ്പാദ്യമാണ് ഒരേഒരു മകള്‍ക്കു വേണ്ടി മണിലാല്‍ വിനിയോഗിച്ചത്. എട്ടു കിലോഭാരമുള്ള തോക്കിന്റെ ഒരു വെടിയുണ്ടക്ക് വില 31 രൂപയാണ്.
അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവറാണ് മണിലാല്‍. എന്റെ വിലയേറിയ ഹോബിക്കുവേണ്ടി അച്ഛനും കുടുംബവും വലിയ ത്യാഗമാണ് ചെയ്യുന്നത്. ഞാന്‍ കൂടുതല്‍ അധ്വാനിച്ച് അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തും. അച്ഛമമ്മാര്‍ക്കും രണ്ടു സഹോദരങ്ങള്‍ക്കും ഒപ്പം താമസിക്കുന്ന മിത്തല്‍ പറഞ്ഞു. അഹമ്മദാബാദ് റൈഫിള്‍ ക്‌ളബ്ബില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മിത്തല്‍ നാലു വര്‍ഷമായി ഷൂട്ടിങ് രംഗത്തുണ്ട്. 57ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിത്തല്‍ വെങ്കലം നേടിയിരുന്നു.
















