ബെംഗളുരു: അത്‌ലറ്റ് സുധ സിങ്ങിന് സിക്കയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, എച്ച്‌വണ്‍ എന്‍വണ്‍ രോഗബാധിതയാണ് താരമെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
റിയൊ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ സുധയെ കടുത്ത പനിയെത്തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. സിക്കയെന്ന് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. അതേസമയം, റിയൊയില്‍ സുധയ്‌ക്കൊപ്പം താമസിച്ചിരുന്ന മറ്റ് അത്‌ലറ്റുകളെയും വിദഗ്ധ പരിശോധനയ്‌ക്ക് അയയ്‌ക്കുമെന്ന് സായ് ഡയറക്റ്റര്‍ അറിയിച്ചു.
















