ന്യൂദല്‍ഹി: റിയൊ ഒളിമ്പിക്‌സ് ഹോക്കിയില്‍ തരിച്ചടി നേരിട്ടതിനു പിന്നാലെ ഇന്ത്യന്‍ പുരുഷന്‍ ടീമിന് റാങ്കിങ്ങില്‍ ഇറക്കം. വനിതകളുടെയും ഗതി വ്യത്യസ്തമല്ലെങ്കിലും റാങ്കിങ്ങില്‍ ഒരു സ്ഥാനം മുന്നോട്ട്.
അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ പുറത്തിറക്കിയ പുതിയ പട്ടികയില്‍ അഞ്ചില്‍ നിന്ന് ആറാം സ്ഥാനത്തേക്കിറങ്ങി പുരുഷന്മാര്‍. ഒളിമ്പിക് സ്വര്‍ണം നേടിയ അര്‍ജന്റീന അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തിയതാണ് ഇന്ത്യയ്‌ക്കു തിരിച്ചടിയായത്. ഓസ്‌ട്രേലിയ ഒന്നാമത്. നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ബെല്‍ജിയം ഇന്ത്യയ്‌ക്ക് മുന്നില്‍.
വനിതകളില്‍ പതിമൂന്നില്‍ നിന്ന് പന്ത്രണ്ടിലെത്തി ഇന്ത്യ. നെതര്‍ലന്‍ഡ്‌സ് ഒന്നാമതും അര്‍ജന്റീന രണ്ടാമതും തുടരുന്നു. സ്വര്‍ണം നേടിയ ബ്രിട്ടന്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു.
















