ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ ജയിംസ് ഫൗള്‍ക്‌നര്‍ (വലത്)
സഹതാരങ്ങള്‍ക്കൊപ്പം
കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജയിംസ് ഫൗള്‍ക്‌നര്‍ക്ക് ഹാട്രിക്ക്. ഫൗള്‍ക്‌നര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവര്‍ മൂന്നു വീതം വിക്കറ്റ് നേടിയപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.5 ഓവറില്‍ 288ന് പുറത്ത്.
നാല്‍പ്പത്തിയാറാം ഓവറിലെ അവസാന പന്തില്‍ തിസര പെരേരയെ (54) വിക്കറ്റിനു മുന്നില്‍ കുടുക്കിയ ഫൗള്‍ക്‌നര്‍, 48ാം ഓവറിലെ ആദ്യ പന്തില്‍ ലങ്കന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസിനെ (57) ഹെന്റിക്കസിന്റെ കൈയിലെത്തിച്ചു.
അടുത്ത പന്തില്‍ തിസര പെരേരയുടെ (12) സ്റ്റംപ് തെറിപ്പിച്ചു. ഫൗള്‍ക്‌നറുടെ പ്രകടനമാണ് ലങ്കയെ മൂന്നൂറില്‍ നിന്നു തടഞ്ഞത്. ഒമ്പതോവറില്‍ 45 റണ്‍ വഴങ്ങി നേട്ടം. സ്റ്റാര്‍ക്ക് 9.5 ഓവറില്‍ 53 റണ്‍സ് വഴങ്ങിയപ്പോള്‍, സാംപ പത്തോവറില്‍ 42 റണ്‍ വിട്ടുകൊടുത്തു. 69 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് ലങ്കന്‍ ടോപ് സ്‌കോറര്‍.
ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സില്‍.
















