ന്യൂദൽഹി: ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം. പശ്ചിമ ബംഗാള്‍, ആസാം, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനമുണ്ടായത്. മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തിന്റെ അനുചലനങ്ങളാണ് ഈ സംസ്ഥാനങ്ങളിലനുഭവപ്പെട്ടതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മ്യാൻമറിലെ മേയ്‌ക്തിലയിലാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നാലുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കോൽക്കത്ത, പാറ്റ്ന, ഗുവാഹത്തി എന്നിവിടങ്ങളിൽ ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. കോൽക്കത്തയിൽ മെട്രോ സർവീസ് താത്കാലികമായി നിർത്തവച്ചു.
കഴിഞ്ഞയാഴ്ച സമാനമായ ഭൂചലനം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടിരുന്നു. പാറ്റ്‌നയില്‍ മൂന്ന് സെക്കന്‍ഡാണ് ഭൂമി കുലുങ്ങിയത്. തിങ്കളാഴ്ച ദല്‍ഹിയിലും ഹരിയാനയിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു.
















