Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എക്‌സൈസ് ബോധവല്‍ക്കരണം യുദ്ധസന്നാഹത്തോടെ: ഋഷിരാജ് സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 11:35 am IST
in Kasargod

കാസര്‍കോട്: ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണം യുദ്ധ സന്നാഹത്തോടെയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. പടന്നക്കാട് നെഹ്‌റു കോളേജില്‍ നടന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുളള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സംസ്ഥാനത്ത് 70 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ സാധാരണമായ പാന്‍ ഉല്പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി മൂന്നാമതാണ്. രണ്ടു മാസത്തിനിടയില്‍ 700 കേസുകളാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്. ബോധവല്‍ക്കരണം കൊണ്ട് മാറ്റാന്‍ പറ്റാത്തതായി ഒന്നും ഇല്ല.

ഉത്തരേന്ത്യയില്‍ ഭ്രൂണഹത്യകള്‍ ഇന്നും സര്‍വ്വസാധാരണമാണ് പക്ഷേ കേരളത്തില്‍ നടക്കുന്നില്ല. ഇത് ബോധവല്‍ക്കരണം കൊണ്ട് സാധിച്ചതാണ്. സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപാഠികളോ വിദ്യാര്‍ത്ഥികളോ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അത് അറിയിക്കേണ്ടവരെ അറിയിക്കണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. മാതാപിതാക്കളോടോ അധ്യാപകരോടോ ഇത് തുറന്ന് പറയാം. 9447178000, 9061178000 എന്നീ നമ്പറുകളില്‍ വിളിച്ചും ഇത്തരം പരാതികള്‍ അറിയിക്കാം. പരാതി പറയുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെയ്‌ക്കും. ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പരാതിപ്പെട്ടില്ലെങ്കില്‍ അത് വലിയ അപകടത്തിലേക്ക് വഴി വെക്കും. പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും മൂടിവെക്കേണ്ടതില്ല. നടപടി ഉണ്ടായില്ലെങ്കില്‍ അക്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. പെണ്‍കുട്ടികള്‍ സ്വയരക്ഷയ്‌ക്കായി ആയോധന വിദ്യകള്‍ പരിശീലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പരിശീലന പരിപാടികള്‍ തുടങ്ങാവുന്നതേയുളളൂവെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. മാനേജര്‍ ഡോ. കെ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, കോളേജ് സെക്രട്ടറി കെ രാമനാഥന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.പി വി പുഷ്പജ സ്വാഗതവും ലഹരി വിരുദ്ധവേദി കോര്‍ഡിനേറ്റര്‍ ഡോ. കെ സുബ്രഹ്മണ്യപ്രസാദ് നന്ദിയും പറഞ്ഞു. എക്‌സൈസ് കമ്മീഷണറുമായി വിദ്യാര്‍ത്ഥികളുടെ സംവാദവും നടന്നു. തുടര്‍ന്ന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി രഘുനാഥന്‍ നായര്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ക്ലാസ്സെടുത്തു. എക്‌സൈസ് കമ്മീഷണര്‍ക്ക് പ്രദേശത്തെ മദ്യമാഫിയയ്‌ക്കെതിരെ പരാതി നല്‍കിയ കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജോസഫ് മാത്യുവിന് ഋഷിരാജ് സിംഗ് സ്‌നേഹോപഹാരം നല്‍കി.

ഉദിനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാവലാള്‍ യൂണിറ്റിന്റെ ഉദ്ഘാടനം എക്‌സൈസ് കമ്മീഷണര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗവും പിടിഎ പ്രസിഡണ്ടുമായ പി പി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷീല കുഞ്ഞിപ്പുരയില്‍, കെ അരവിന്ദാക്ഷന്‍ മാസ്റ്റര്‍, കെ വി വിനയകുമാര്‍, പി വി പ്രകാശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുളള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പിലിക്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മദ്യക്കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ശില്പം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അനാഛാദനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മയക്ക്മരുന്ന് ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചുമുളള ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ എക്‌സൈസ് കമ്മീഷണറുമായി സംവദിച്ചു. പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹന്‍, ഹെഡ്മാസ്റ്റര്‍ കെ രാജശേഖരന്‍, പിടിഎ പ്രസിഡണ്ട് ടി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

 

 

 

 

 

 

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണം പടന്നക്കാട് നെഹ്‌റു കോളേജില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.