Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റിയൊയില്‍ ഇന്ത്യയ്‌ക്ക് പാടിപ്പതിഞ്ഞ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 11:02 pm IST
inSports

റിയൊ ഡി ജനീറോ: പോയത് ജംബോ സംഘം, തിരികെയെത്തിയത് ഒരു വെള്ളിയും വെങ്കലവുമായി. വിദേശത്ത് പരിശീലനത്തിനടക്കം അവസരമുണ്ടായിട്ടും, സര്‍ക്കാര്‍ സഹായം നല്‍കിയിട്ടും പാടിപ്പതിഞ്ഞ കഥയ്‌ക്ക് മാറ്റമില്ല. സൗകര്യം കൂടിയപ്പോള്‍ മെഡലുകള്‍ കുറഞ്ഞു. ലണ്ടനില്‍ നേടിയ രണ്ടു വെള്ളിക്കും നാലു വെങ്കലത്തിനുമൊപ്പമെത്താനായില്ല റിയൊയില്‍. വനിതാ ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന്റെ വെള്ളിയും ഗുസ്തിയില്‍ സാക്ഷി മാലിക്കിന്റെ വെങ്കലവും മാത്രം സ്വന്തം.

റിയോയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടത്തിന് ഗെയിംസ് തുടങ്ങി 13 ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 117 താരങ്ങളാണ് മത്സരിക്കാനിറങ്ങിയത്. 120 അംഗ ടീമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മൂന്നുപേര്‍ മരുന്നടിക്ക് പിടിക്കപ്പെട്ടതോടെ അംഗസംഖ്യ 117 ആയി.

ഓര്‍ക്കാന്‍ സിന്ധുവും സാക്ഷിയും ദിപയും

ആശ്വസിക്കാനുള്ള പ്രകടനം ആദ്യം ഉണ്ടായത് ആരും പ്രതിക്ഷിക്കാതിരുന്ന ജിംനാസ്റ്റിക്‌സില്‍ നിന്ന്. രാജ്യത്തുനിന്ന് ആദ്യമായി ഒളിമ്പിക് ജിംനാസ്റ്റിക്‌സിന് യോഗ്യത നേടിയ താരമായ ദിപ കര്‍മാകറുടേത് ഉജ്ജ്വല പ്രകടനം. വോള്‍ട്ടില്‍ നേരിയ വ്യത്യാസത്തിലാണ് ദിപയ്‌ക്ക് വെങ്കലം നഷ്ടപ്പെട്ടത്. ഫൈനലിന്റെ ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കുവരെ മുന്നേറിയിരുന്നു അവര്‍.

ഗുസ്തിയില്‍ സാക്ഷി മാലിക് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു.

സാക്ഷിയെ പരാജയപ്പെടുത്തിയ താരം ഫൈനലിലെത്തിയതോടെ റെപ്പഷാഗെയിലൂടെയാണ് വെങ്കല പോരാട്ടത്തിന് അവര്‍ക്ക് അവസരം ലഭിച്ചത്. ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും ഇതോടെ സാക്ഷിക്ക് സ്വന്തം.

അതിനുശേഷമായിരുന്നു സിന്ധുവിന്റെ ഊഴം. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ്‌യുടെ സു യിങ്ങിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവും മുന്‍ ലോക ചാമ്പ്യനും രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെയും സെമിയില്‍ ആറാം നമ്പര്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയും അട്ടിമറിച്ച് ഫൈനലിലെത്തിയ സിന്ധുവിന് നിര്‍ണായക പോരാട്ടത്തില്‍ പിഴച്ചത് ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ കരോലിന മാരിനു മുന്നില്‍.

മറ്റൊരു ഭേദപ്പെട്ട പ്രകടനം നടന്നത് ട്രാക്കില്‍. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബര്‍ ഫൈനലിലെത്തി. എന്നാല്‍, ഹീറ്റ്‌സില്‍ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ച ലളിതയ്‌ക്ക് ഫൈനലില്‍ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല. ഇത്രയൊക്കെ മാത്രമാണ് റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായത്.

ഷൂട്ടിങ്ങിലും അമ്പെയ്‌ത്തിലും പിഴച്ചു

ഇതൊഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം അതിദയനീയം. ഏറെ പ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിങിലും അമ്പെയ്‌ത്തിലും അത്‌ലറ്റിക്‌സിലും ഹോക്കിയിലുമെല്ലാം അമ്പേ പരാജയപ്പെട്ടു. ഷൂട്ടിങ്ങില്‍ ബീജിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ലണ്ടനിലെ വെങ്കല ജേതാവ് ഗഗന്‍ നാരംഗ്, ഏഷ്യന്‍, കോമണ്‍വെല്‍ത്ത്, ലോകകപ്പ് എന്നിവയിലെ സ്വര്‍ണജേതാവ് ജിത്തു റായ്, ചെയ്ന്‍ സിങ് തുടങ്ങിയവരൊക്കെ തീര്‍ത്തും നിരാശപ്പെടുത്തി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ബിന്ദ്രയും എയര്‍ പിസ്റ്റളില്‍ ജിത്തു റായിയും ഫൈനലില്‍ കടന്നുവെന്നതു മാത്രം ആശ്വാസം. വനിതകളില്‍ പങ്കെടുത്ത മൂന്നുപേര്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

ഹോക്കിയുടെ കാര്യവും വ്യത്യസ്തമല്ല. ഗോള്‍പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച മലയാളിയും ടീം ക്യാപ്റ്റനുമായ ശ്രീജേഷിന്റെ പോരാട്ടവീര്യമില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് നേരത്തെ മടങ്ങാമായിരുന്നു. അമ്പെയ്‌ത്തില്‍ ദീപിക കുമാരി, ബൊംബെയ്‌ലാ ദേവി, ലക്ഷ്മിറാണി മാജി, അതനു ദാസ് എന്നിവരുടെ മുന്നേറ്റം വ്യക്തിഗത വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു.

അത്‌ലറ്റിക്‌സില്‍ 34 താരങ്ങളാണ് റിയോയിലേക്ക് പോയത്.

യോഗ്യത നേടാന്‍ നടത്തിയ പ്രകടനം പോലും ആവര്‍ത്തിക്കാന്‍ ലളിത ബാബറും നടത്തത്തില്‍ മലയാളി താരം ടി. ഗോപിയും ഖേതാ റാമും ഒഴികെയുള്ളവര്‍ക്ക് കഴിഞ്ഞില്ല.

വികാസ് ഗൗഡ, രഞ്ജിത്ത് മഹേശ്വരി, മുഹമ്മദ് അനസ്, ജിന്‍സണ്‍ ജോണ്‍സണ്‍, അങ്കിത് ശര്‍മ്മ, ടിന്റു ലൂക്ക, ഒ.പി. ജെയ്ഷ, ദ്യുതി ചന്ദ്, ശ്രബാനി നന്ദ, സീമ പൂനിയ എന്നിവരുടെ കാര്യമെടുത്തു നോക്കാം.

ഇതില്‍ തന്നെ മുഹമ്മദ് അനസ്, ജിന്‍സണ്‍, അങ്കിത്, ദൂതി, ശ്രബാനി, ഒ.പി. ജെയ്ഷ എന്നിവരെ മാറ്റിനിര്‍ത്താം. ഇവര്‍ ആദ്യമായാണ് ഒളിമ്പിക്‌സില്‍ പങ്കെടുത്തത്.

മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല. നാലാം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഡിസ്‌ക്കസ് താരം വികാസ് ഗൗഡ, മൂന്നാം ഒളിമ്പിക്‌സിനെത്തിയ രഞ്ജിത്ത് മഹേശ്വരി, രണ്ടാം ഒളിമ്പിക്‌സിനിറങ്ങിയ ടിന്റു ലൂക്ക, മൂന്നാം ഒളിമ്പിക്‌സിനെത്തിയ വിനതാ ഡിസ്‌ക്കസ് താരം സീമ പൂനിയ എന്നിവരുടെ പ്രകടനം വരും നാളുകളില്‍ ഏറെ വിമര്‍ശിക്കപ്പെടുമെന്ന് തീര്‍ച്ച.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.