ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. മഴയാണ് വില്ലന്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സെടുത്തിരുന്നു. മറുപടി തുടങ്ങിയ കിവികള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സില്‍ നില്‍ക്കെ മത്സരം മഴ തടസപ്പെടുത്തി. അവസാന ദിവസമായ ഇന്നലെയും കളി തുടരാനായില്ല.
രണ്ടു മത്സര പരമ്പരയിലെ അടുത്ത ടെസ്റ്റ് 27 മുതല്‍ സെഞ്ചൂറിയനില്‍. ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നില്‍ കയറാമെന്ന ഇരു ടീമുകളുടെയും പ്രതീക്ഷയാണ് ആദ്യ ടെസ്റ്റിന് ഫലമില്ലാതായതോടെ മങ്ങിയത്.
















