ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന് ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ പിടിച്ചതും (2-2), ഇന്ത്യ-വിന്‍ഡീസ് നാലാം ടെസ്റ്റ് മഴ മുടക്കിയതുമാണ് പാക്കിസ്ഥാനെ ഒന്നാമതെത്തിച്ചത്. 111 പോയിന്റുണ്ട് പാക്കിസ്ഥാന്. 110 പോയിന്റുള്ള ഇന്ത്യ രണ്ടാമത്. ഓസ്ട്രേലിയ (108), ഇംഗ്ലണ്ട് (108), ന്യൂസിലന്‍ഡ് (99), ശ്രീലങ്ക (95), ദക്ഷിണാഫ്രിക്ക (92), വെസ്റ്റിന്‍ഡീസ് (67), ബംഗ്ലാദേശ് (57), സിംബാബ്വെ (എട്ട്) തുടര്‍ സ്ഥാനങ്ങളില്‍.
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെയാണ് ഇന്ത്യ, ഓസ്ട്രേലിയയെ പിന്തള്ളി ഒന്നാമതെത്തിയത്. ശ്രീലങ്കയോട് 3-0ന് തോറ്റത് ഓസീസിന് തിരിച്ചടിയുമായി. വിന്‍ഡീസിനോട് 3-0ന് ജയിച്ചിരുന്നുവെങ്കില്‍ ഒന്നാമത് തുടരാമായിരുന്നു
ഇന്ത്യയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: