Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വഴിമാറുന്ന സഞ്ചാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 09:46 pm IST
in Vicharam

മദ്യനിരോധനം നടപ്പാക്കിയതോടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടൂറിസ്റ്റുകളുടെ ബുക്കിങ്ങ് വന്‍തോതില്‍ കുറയുകയാണ്. വിന്റര്‍ ട്രിപ്പുകള്‍ പോലും കാന്‍സല്‍ ചെയ്യപ്പെടുന്നുണ്ടത്രേ. ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്ക് കേരളം വേദിയാകാറുണ്ട്. ഇതും കുറയുകയാണ്. ഇപ്പോള്‍ ബിസിനസ് കോണ്‍ഫറന്‍സുകള്‍ മറ്റ് രാജ്യങ്ങൡലേക്ക് മാറുന്നു.

വിനോദസഞ്ചാരികളില്‍ 15 ശതമാനം വിദേശികളാണ്. കേരളത്തിലേക്ക് വിനോദസഞ്ചാരികള്‍ വരുന്നത് കേരളത്തിന്റെ പ്രകൃതിഭംഗിയും മലയാളികളുടെ സവിശേഷ ഭക്ഷണരീതിയും ആസ്വദിക്കാനും, ഇവിടെ അരങ്ങേറുന്ന ഉത്‌സവങ്ങളിലും മറ്റും ആകൃഷ്ടരായുമാണ്. തൃശൂര്‍പ്പൂരത്തിലെ കുടമാറ്റത്തിന്റെ ഫോട്ടോയെടുക്കാന്‍ ഇവര്‍ തിക്കിലും തിരക്കിലും ശ്രമിക്കുന്നത് നാം ദൃശ്യമാധ്യമങ്ങളില്‍ കാണാറുണ്ട്.

2003 ലാണ് കേരളാ ടൂറിസത്തെ സൂപ്പര്‍ ബ്രാന്‍ഡായി സൂപ്പര്‍ ബ്രാന്‍ഡ് ലിമിറ്റഡിന്റെ ഇന്ത്യന്‍ ഡിവിഷന്‍ പ്രഖ്യാപിച്ചത്. അതിനുകാരണം ടൂറിസത്തിന്റെ ഗുണനിയന്ത്രണ സംവിധാനവും, പരിസര സൗഹൃദ രീതികളും, ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുമാണ്.

കുറെ വര്‍ഷങ്ങളായി കേരളം വിദേശ സഞ്ചാരികളെ മാത്രമല്ല, സ്വദേശ സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. സ്വദേശ സഞ്ചാരികളുടെ എണ്ണംതന്നെ 50 ലക്ഷത്തില്‍ കവിയുന്നു.

സുനാമി കഴിഞ്ഞശേഷവും കേരളാ ടൂറിസത്തിന്റെ ലാഭം 25 ശതമാനം വര്‍ധനയാണ് കാണിച്ചത്. 2004 ല്‍ കേരളാ ടൂറിസത്തില്‍നിന്നുള്ള വരുമാനം 6829 കോടിയായിരുന്നു. ഇപ്പോള്‍ ഇത് 8500 കോടി കവിയുമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. തൊഴിലില്ലായ്‌മ ഗുരുതര പ്രശ്‌നമായ കേരളത്തില്‍ ഈ മേഖല തൊഴില്‍ദായകവുമാണ്. ടൂറിസത്തിലൂടെ ഏഴുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വ്യക്തമാക്കുന്നു.

മാസ് ടൂറിസത്തില്‍നിന്ന് ക്വാളിറ്റി ടൂറിസത്തിലേക്ക് കേരളാ ടൂറിസം മാറിയപ്പോള്‍ ഹിപ്പികളും ബാക്ക് പാക്കേഴ്‌സും കടന്നുകയറിയിരുന്ന കോവളത്തിന്റെ മുഖഛായ മാറി. ഇപ്പോള്‍ പ്രസിദ്ധിയാര്‍ജിക്കുന്നത് മൂന്നാറും കുമരകവുമാണ്. ഹൗസ്‌ബോട്ട് ടൂറിസം, ട്രീ ഹൗസ് ടൂറിസം, ആയുര്‍വേദ ടൂറിസം മുതലായവയും ടൂറിസത്തിന്റെ ഭാഗമായപ്പോള്‍ കേരളം ലണ്ടനിലും പാരീസിലും ബെര്‍ലിനിലും ഫ്രാങ്ക്ഫര്‍ട്ടിലും മധ്യേഷ്യയിലുമെല്ലാം സൂപ്പര്‍ബ്രാന്‍ഡായി.

2000 ലാണ് കേരള ട്രാവല്‍മാര്‍ട്ട് തുടങ്ങിയത്. ഈ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ട് ലോകത്തെ വലിയ ടൂറിസം എക്‌സ്‌പോകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അതിനുശേഷമാണ് വടക്കന്‍ കേരളത്തെ മുന്‍നിര്‍ത്തി മലബാര്‍ ട്രാവല്‍ മാര്‍ട്ട് ആരംഭിച്ചത്. പിന്നീട് ദക്ഷിണേഷ്യയിലെ തന്നെ ഒന്നാമത്തെതായി ഇന്ത്യ ഇന്റര്‍നാഷണല്‍ ബോട്ട് ഷോ. കേരള സര്‍ക്കാരിന് ഇതിന്റെ ബഹുമതി അവകാശപ്പെടാം. ”ടൂറിസം വിഷന്‍ 2025” എന്ന പദ്ധതിരേഖ ടൂറിസം വികസനത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വിദേശ മലയാളികള്‍ അയയ്‌ക്കുന്ന പണത്തെ ആശ്രയിച്ചായിരുന്ന സ്ഥിതിയില്‍നിന്നും ടൂറിസം വ്യതിയാനമുണ്ടാക്കി. 2005 ല്‍ കേരളത്തില്‍ വന്ന 64 ലക്ഷം സഞ്ചാരികളില്‍ നാലുലക്ഷം വിദേശികളായിരുന്നു. അങ്ങനെ കേരളം ഏഷ്യയിലെ തന്നെ സൂപ്പര്‍ബ്രാന്‍ഡായി. 2005 ലെ ടൂറിസത്തില്‍നിന്നുള്ള വരുമാനം 1520 കോടി വിദേശനാണ്യമായിരുന്നു.

600 കിലോമീറ്റര്‍ തീരദേശ മേഖല, 900 കിലോമീറ്റര്‍ തടാകം, ഹില്‍ സ്റ്റേഷനുകള്‍ തുടങ്ങിയവ വിദേശസഞ്ചാരികള്‍ക്ക് ഹരമായിരുന്നു.

പണ്ട് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ വ്യവസായികള്‍ മടിച്ചിരുന്നത് ഇവിടത്തെ നോക്കുകൂലിയും ഇറക്കുകൂലിയും ചോദിച്ചിരുന്ന ആക്രമണോത്സുകരായ തൊഴിലാളി സംഘടനകള്‍ മൂലമാണ്. ഇന്ന് ആ സ്ഥിതിക്ക് മാറ്റംവന്നു.

1970 കളിലാണ് മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവാഹം തുടങ്ങിയത്. ഇന്ന് അവര്‍ അക്കൗണ്ടന്റുമാരായും നഴ്‌സുമാരായും നഴ്‌സുമാരായും അധ്യാപകരായുമെല്ലാം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ബാങ്കിങ് മേഖലയും വളര്‍ന്നു. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് 10565 കോടിയും ദേശസാല്‍കൃത ബാങ്കുകള്‍ക്ക് 9158 കോടിയും ലഭിച്ചു.

ഇതിനെല്ലാം പുറമെയാണ് വിനോദസഞ്ചാരികളുടെ സംഭാവന. 2006 ല്‍ അഞ്ച് ലക്ഷം വിദേശസഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. കേരളാ ടൂറിസത്തില്‍ നിന്നുള്ള വരുമാനം ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 1520 കോടിയായി.

കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കിയതോടെ 23000 കോടി വാര്‍ഷിക വരുമാനത്തില്‍ കുറവുവരുമെന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ ടൂറിസം സീസണ്‍ ആഗസ്റ്റ് മുതല്‍ ഡിസംബര്‍വരെയാണ്. ഇപ്പോള്‍ കേരളത്തിന്റെ ടൂറിസത്തില്‍നിന്നുള്ള വരുമാനം 23,000 കോടിയാണ്.

മദ്യനിരോധനം നടപ്പാക്കിയതോടെ ടൂറിസ്റ്റുകളുടെ ബുക്കിങ്ങ് വന്‍തോതില്‍ കുറയുകയാണ്. വിന്റര്‍ ട്രിപ്പുകള്‍ പോലും റദ്ദാക്കപ്പെടുന്നുണ്ടത്രേ. ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്ക് കേരളം വേദിയാകാറുണ്ട്. ഇതും കുറയുകയാണ്. ഇപ്പോള്‍ ബിസിനസ് കോണ്‍ഫറന്‍സുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങൡലേക്കും മാറുന്നു. വിനോദസഞ്ചാരികളില്‍ 15 ശതമാനം വിദേശികളാണ്.

കേരളത്തിലേക്ക് വിനോദസഞ്ചാരികള്‍ വരുന്നത് കേരളത്തിന്റെ പ്രകൃതിഭംഗിയും മലയാളികളുടെ സവിശേഷ ഭക്ഷണരീതിയും ആസ്വദിക്കാനും, ഇവിടെ അരങ്ങേറുന്ന ഉത്‌സവങ്ങളിലും മറ്റും ആകൃഷ്ടരായുമാണ്. തൃശൂര്‍പ്പൂരത്തിലെ കുടമാറ്റത്തിന്റെ ഫോട്ടോയെടുക്കാന്‍ ഇവര്‍ തിക്കിലും തിരക്കിലും ശ്രമിക്കുന്നത് നാം ദൃശ്യമാധ്യമങ്ങളില്‍ കാണാറുണ്ടല്ലോ.

2013 ല്‍ 8.58 കോടി വിദേശികളും 1.08 കോടി സ്വദേശികളും കേരളം സന്ദര്‍ശിച്ചിരുന്നു. ഹോട്ടലുടമകള്‍ പറയുന്നത് അവര്‍ക്ക് വിദേശമദ്യവില്‍പ്പന അനിവാര്യമാണെന്നാണ്. കേരള ഖജനാവിന്റെ പ്രധാന വരുമാനം മദ്യവില്‍പ്പനശാലകളില്‍നിന്നാണ്. 9600 കോടി പ്രതിവര്‍ഷ വരുമാനമായിരുന്നു മദ്യവില്‍പ്പനയില്‍ക്കൂടി ലഭിച്ചിരുന്നത്. മദ്യനിരോധനത്തിന്റെ ഭാഗമായി പ്രതിവര്‍ഷം 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു.

േകരളത്തില്‍ മദ്യനിരോധനം പ്രായോഗികമല്ലെന്നും, അത് വിപത്തുമാത്രമേ ക്ഷണിച്ചുവരുത്തുകയുള്ളൂവെന്നും വൈപ്പിന്‍ മദ്യദുരന്തം തെളിയിച്ചതാണ്. നാഗാലാന്റില്‍ മദ്യനിരോധനം പരാജയമായിരുന്നുവല്ലോ. സോഷ്യല്‍ ക്ലബ്ബുകളില്‍പ്പോലും ഇപ്പോള്‍ മദ്യനിരോധനമുണ്ട്.

മറ്റൊരു മഹാവിപത്ത് മദ്യലഭ്യത കുറയുമ്പോള്‍ മദ്യപരായ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മയക്കുമരുന്നിലേക്ക് തിരിയുന്നതാണ്. മദ്യത്തേക്കാള്‍ അപകടകാരിയാണ് പുത്തന്‍ മയക്കുമരുന്നുകള്‍.

ടൂറിസം മുന്‍പറഞ്ഞപോലെ കേരളത്തിന്റെ ‘ലൈഫ്‌ലൈന്‍’ ആണ്. കേരളത്തിന്റെ പ്രധാന ആകര്‍ഷണം ആലപ്പുഴ കായലും ആറന്മുള വള്ളംകളിയും മൂന്നാര്‍ ഹില്‍സ്‌റ്റേഷനും മറ്റുമാണ്. ഇങ്ങോട്ടുള്ള വിദേശികളുടെ വരവാണ് റദ്ദാക്കപ്പെടുന്നത്.

മദ്യനിരോധനത്തോടെ കുറ്റകൃത്യങ്ങളിലും വര്‍ധനയുണ്ടാകുന്നത്രേ. കേരളം ഭാരതത്തില്‍ ഏറ്റവുമധികം മദ്യപാനികളുള്ള സംസ്ഥാനമാണ്. 8.2 ലിറ്റര്‍ പ്രതിശീര്‍ഷ മദ്യ ഉപഭോഗമാണ് മലയാൡയുടേത്. വിവാഹമോചനം, ഗാര്‍ഹികപീഡനം, കരള്‍രോഗം, കുറ്റകൃത്യങ്ങള്‍ എല്ലാം അമിത മദ്യപാനംകൊണ്ടുവരുന്നതാണ്. മദ്യപാനം നിയന്ത്രിക്കേണ്ടതുതന്നെയാണ്. പക്ഷെ അത് കൂടുതല്‍ വിപത്തിലേക്ക് രാജ്യത്തെ നയിക്കരുത്. മാഹി പോണ്ടിച്ചേരിയുടെ കീഴില്‍ വരുന്ന സ്ഥലമാണ്. അവിടെനിന്നും മദ്യം യഥേഷ്ടം കേരളത്തിലേക്കൊഴുകുന്നു.

മദ്യനിരോധനമാണോ മദ്യനിയന്ത്രണമാണോ വേണ്ടതെന്നും, മദ്യം ലഭ്യമല്ലാതെ വരുമ്പോള്‍ പുതിയ തലമുറ മയക്കുമരുന്നുപയോഗത്തിലേക്ക് വഴുതിവീഴുന്നത് തടയാന്‍ എന്തുചെയ്യണമെന്നും സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. മദ്യനിരോധനം നടത്തി കയ്യടിവാങ്ങുന്ന രാഷ്‌ട്രീയനേതാക്കള്‍ ശ്രദ്ധിക്കേണ്ടത് ഇതിന്റെ ആഘാതം പുതിയ തലമുറയെ എങ്ങനെ ബാധിക്കുന്നുവെന്നും അത് എങ്ങനെ തടയാമെന്നുമാണ്. ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്നുകളും കുത്തിവയ്‌പുകളുമെല്ലാമാണ് യുവതലമുറ തേടുന്നത്.

രാഷ്‌ട്രീയ നേതാക്കള്‍ സ്വന്തം പ്രതിഛായയല്ല, ജനങ്ങളുടെ പ്രത്യേകിച്ച് പുതുതലമുറയുടെ മാനസിക-ശാരീരിക ആരോഗ്യമാണ് പരിഗണിക്കേണ്ടത്.

കേരളത്തിലേക്ക് വരുന്ന വിദേശ-സ്വദേശ സഞ്ചാരികളുടെ എണ്ണം കുറയാതെ നോക്കണം. ഇതിന് മനഃശാസ്ത്രജ്ഞരും ഡോക്ടര്‍മാരും രാഷ്‌ട്രീയനേതാക്കളും ഒറ്റക്കെട്ടായി ശ്രമിക്കണം.

e-mail: [email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

India

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

World

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

പുതിയ വാര്‍ത്തകള്‍

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.