അഹമ്മദാബാദ്: ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകനെ ഓഫീസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗുജറാത്തി ദിനപത്രമായ ജയ് ഹിന്ദിന്റെ ജുനഗഢിലെ ബ്യൂറോ ചീഫുമായ കിഷോര്‍ ദവേ (53) ആണ് കൊല്ലപ്പെട്ടത്. ഓഫീസ് മുറിയില്‍ നെഞ്ചില്‍ നിരവധി തവണ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഗുജറാത്തിലെ സൗരാഷ്‌ട്രയിലുള്ള ഓഫീസിലാണ് ദവേയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവ സമയത്ത് ഓഫീസില്‍ കിഷോര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാവിലെ ഓഫീസിലെത്തിയ ജോലിക്കാരനാണ് കിഷോര്‍ മരിച്ചുകിടക്കുന്നത് കണ്ടത്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു
















