18 സെക്കന്റ് നീണ്ട വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ ആലിംഗനം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹിലരി ക്ലിന്റനെ വെട്ടിലാക്കി. പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതും കെട്ടിപ്പിടിച്ചതും.
30 ലക്ഷം രൂപ ചെലവഴിച്ച് ഒറീസയിലെ കന്ധമാലില്‍ അപൂര്‍വമായൊരു മ്യൂസിയം ഒരുങ്ങുന്നു. ഔഷധത്തോട്ടവും ചിത്രശലഭ പാര്‍ക്കുമായി വനംവകുപ്പ് വികസിപ്പിച്ചെടുത്ത നാച്വറല്‍ പാര്‍ക്കിലാണ് മ്യൂസിയം വരുന്നത്.
36 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. കഴിഞ്ഞ ജൂലായില്‍ കോടതി വിധിച്ച ഇവരുടെ വധശിക്ഷ നസിറിയാ ജയിലിലാണ് നടപ്പാക്കിയത്. തിക്രിത്ത് സൈനിക വിമാനത്താവളത്തിലെ സൈനികരെ ഐഎസ് ഭീകരര്‍ വധിച്ചിരുന്നു.
43 സ്വര്‍ണമുള്‍പ്പെടെ 116 മെഡലുമായി റിയോ ഒളിമ്പിക്‌സില്‍ അമേരിക്ക മുന്നില്‍. ചൈനയാണ് രണ്ടാമത്. ഭാരതത്തിന് ഗുസ്തിയില്‍ സാക്ഷി മാലിക്കിന് ലഭിച്ച വെങ്കലവും ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന് കിട്ടിയ വെള്ളിയും മാത്രമാണുള്ളത്.
85
കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ശമ്പളം നല്‍കാന്‍ വേണ്ടത്. ബോണസിനായി 25 കോടി വേറെയും കണ്ടെത്തണം. ഇതൊക്കെ എങ്ങനെ സമാഹരിക്കുമെന്ന ആശങ്കയിലാണ് കെഎസ്ആര്‍ടിസി. 1670 കോടിയാണ് കോര്‍പ്പറേഷന്റെ കടബാധ്യത.
















