കൂത്തുപറമ്പ്: കഴിഞ്ഞദിവസം സ്ഫോടനത്തില്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് കോട്ടയം പൊയിലിലെ ആര്‍എസ്എസ് പ്രവര്ത്തകന് ദീക്ഷിതിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം 430 ഓടെ കോട്ടയം പൊയില്‍ കോലക്കാവിലെ വീട്ടുവളപ്പില്‍ എത്തിച്ച മൃതദേഹത്തില്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പേര് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ആര്‍എസ്എസ് ക്ഷേത്രീയ ശാരീരിക് പ്രമുഖ് ഒ.കെ.മോഹനന്, പ്രാന്തീയ സേവാഭാരതി പ്രചാരക് എം.കെ.പ്രദീപന്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, അഡ്വ.ജയപ്രകാശ്, ബിജെപി ദേശീയ സമിതിയംഗങ്ങളായ പി.കെ.വേലായുധന്, എ.പി.പത്മിനി ടീച്ചര്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.വിനോദ് കുമാര്‍, അഡ്വ.വി.രത്നാകരന്, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, സി.പി.സംഗീത, എന്‍.രതി, കെ.കെ.കുഞ്ഞിക്കണ്ണന്, കെ.പി.സഞ്ജീവ് കുമാര്‍, ലസിത പാലക്കല്‍ തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കളും സംസ്കാരച്ചടങ്ങുകളില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: