ശ്രീകാര്യം: ഇന്ത്യ ബഹിരാകാശ കുതിപ്പ് തുടരണമെങ്കില്‍ വ്യത്യസ്തങ്ങളായ ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനുള്ള ആര്‍ജവം എഞ്ചിനീയറിംഗ് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉണ്ടാകണമെന്ന് പിഎസ്എല്‍വി പ്രോജക്ട് ഡയറക്ടര്‍ ബി. ജയകുമാര്‍. ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന പതിനേഴാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടെക്‌നോളജിക്കല്‍ ട്രെന്‍ഡ്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവേഷണ ആവശ്യങ്ങള്‍ക്കായി കോളേജുകളും സര്‍വകലാശാലകളും നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ഐഎസ്അര്‍ഒ തയ്യാറാണ്. ഇത്തരത്തിലുള്ള 4 ഉപഗ്രഹങ്ങള്‍ ഇതിനോടകം തന്നെ വിക്ഷേപിച്ചു കഴിഞ്ഞതായും അദ്ദഹം പങഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വൃന്ദ. വി. നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇലക്ട്രിക്കല്‍ വിഭാഗം തലവന്‍ ഡോ. ബി. അജിത് കുമാര്‍ സ്വാഗതവും, റിസര്‍ച്ച് ഡീന്‍ ഡോ. എം.ആര്‍. ബൈജു നന്ദിയും പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി. ഡോ. ഉഷാകുമാരി ആമുഖപ്രഭാഷണം നടത്തി.
പിഎസ്എല്‍വിസി-34 ന്റെ വിക്ഷേപണത്തില്‍ പ്രധാന പങ്കു വഹിച്ച വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരായ ആര്‍. ഹാറ്റന്‍, എല്‍. സോമിയ നാരായണന്‍, എ.ജി. രാധാകൃഷ്ണന്‍, റോയി പി. വര്‍ഗ്ഗീസ്, വി.ജെ. സജി, എസ്.ആര്‍. ബിജു, ജി. ഗീതാനാഥ്, എന്‍.എസ്. ശ്രീകാന്ത് തുടങ്ങിയവരെ ആദരിച്ചു.
സാങ്കേതിക രംഗത്തെ പുത്തന്‍ പുത്തന്‍ പ്രവണതകളെക്കുറിച്ച് മനസിലാക്കാന്‍ ബിരുദാനന്തര- ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്‌ക്കാന്‍ സാങ്കേതിക വിദഗ്‌ദ്ധര്‍ക്കും അദ്ധ്യാപര്‍ക്കും അവസരമൊരുക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടെക്‌നോളജിക്കല്‍ ട്രെന്‍ഡ്‌സ് ഇന്ന് വൈകുന്നേരം സമാപിക്കും.
















