കൊച്ചി: ശബരിമല വിഷയത്തില്‍ വിശ്വാസസൗഹൃദമായ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അയ്യപ്പ ധര്‍മ്മ സേന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസവും, ആചാര അനുഷ്ഠാനങ്ങളും, സ്വത്ത് വഹകളും സംരക്ഷിക്കുവാന്‍ രൂപീകരിച്ച സ്വതന്ത്രസംവിധാനമായ ദേവസ്വം ബോര്‍ഡിനോട് അത് തകര്‍ക്കാന്‍ പറയാതെ, ബോര്‍ഡിനെ വിശ്വാസത്തിലെടുക്കുവാനും സഹായിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. വിപരീതരീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതിനെ നേരിടാന്‍ ഹൈന്ദവ സമൂഹത്തിന് അയ്യപ്പധര്‍മ്മസേന നേതൃത്വം നല്‍കും. അയ്യപ്പധര്‍മ്മസേന ദേശീയ ജനറല്‍ സെക്രട്ടറി ഷെല്ലിരാമന്‍ പുരോഹിത്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.മനോരഞ്ചന്‍, സംസ്ഥാന സമിതി അംഗം സജീവ് തത്തയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















