അരൂര്‍: പേപ്പുലര്‍ ഫ്രണ്ട് അരൂര്‍ പ്രദേശത്ത് മുസ്ലിം സമുദായ അംഗങ്ങള്‍ക്കിടയില്‍ ഭിതി പരത്തുന്നതായി ബിജെപി അരൂര്‍ നിയോജക മണ്ഡലം കമ്മറ്റി. സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് എതിരാണന്ന തരത്തില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഭീതി പരത്തുന്ന തരത്തില്‍ ഉള്ളതാണ്. ഇത്തരത്തില്‍ ഭീതി സൃഷ്ടിച്ച് ശ്രദ്ധ തിരിച്ച് മുതല്‍ എടുപ്പ് നടത്താനുള്ള ശ്രമത്തില്‍ നിന്ന് സംഘടന പിന്‍ന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ദക്ഷിണ മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ യോഗം ഉദ്ഘാടനം ചെയ്തു. പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍,അഡ്വ. ബി.ബാലാനന്ദന്‍, സി.മധുസുദനന്‍ സംസാരിച്ചു.
















